കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജസിലും വ്യാജ മദ്യ വില്‍പന?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കുടിയന്‍മാരുടെ ശ്രദ്ധക്ക്. നല്ലമദ്യം കിട്ടും എന്ന് ഉറപ്പിച്ചുകൊണ്ട് ഇനി ബീവറേജസ് കോര്‍പ്പറേഷനില്‍ ക്യൂ നിന്നിട്ടും കാര്യമൊന്നും ഇല്ല. അവിടേയും കിട്ടുന്നത് വ്യാജനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരത്തെ ബീവറേജസ് ഔട്ട് ലെറ്റിലാണ് വ്യാജമദ്യ വില്‍പന നടന്നത്. കിങ് ഫിഷറിന്റെ ബിയര്‍ ബോട്ടിലില്‍, കാള്‍സ്ബര്‍ഗിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് വില്‍ക്കുന്നതാണ് പിടിച്ചത്. ലൈസെന്‍സ് കിട്ടാതെ അടച്ചിട്ടിരിക്കുന്നബാറുകളില്‍ നിന്നുള്ള മദ്യം ബീവറേജസുകള്‍ വഴി വില്‍ക്കുന്നതായി ആരോപണം.

Beverages Outlet

തിരുവനന്തപുരത്തെ അമ്പലമുക്കിലുളള ബീവറേജസ് ഷോപ്പില്‍ നിന്നാണ് കൃത്രിമം കണ്ടെത്തിയത്. ജീവനക്കാരാണോ അതോ ഇടനിലക്കാരാണോ കൃത്രിമത്തിന് പിറകിലെന്ന് വ്യക്തമല്ല. ഇന്ത്യാവിഷനാണ് വാര്‍ത്ത പുറത്ത് വിട്ടത്.

രാജ്യത്തെ രണ്ട് പ്രധാന ബിയര്‍ ബ്രാന്‍ഡുകളാണ് കിങ്ഫിഷറും കാള്‍സ്ബര്‍ഗും. വിപണിയിലെ പ്രധാന എതിരാളികളാണ് രണ്ട് പേരും. അതുകൊണ്ട് തന്നെ ഉത്പാദകര്‍ക്ക് തെറ്റുപറ്റാനുള്ള സാധ്യതയില്ല. ലൈസന്‍സ് കിട്ടാത്ത ബാറുകള്‍ അടഞ്ഞു കിടക്കുന്നതിനാലാണ് സംശയങ്ങള്‍ ഉയരുന്നത്.

കാള്‍സ് ബര്‍ഗിന്റെ സ്റ്റിക്കറും സര്‍ക്കാര്‍ മുദ്രയും ഒക്കെ ഉണ്ടെങ്കിലും കുപ്പി പക്ഷേ കിങ്ഫിഷറിന്റേതാണ്. ഇതുകൊണ്ടാണ് സംഭവം എളുപ്പത്തില്‍ പിടിക്കപ്പെട്ടത്. സംഭവത്തില്‍ പക്ഷേ കോര്‍പ്പറേഷന്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X