Get Updates
Get notified of breaking news, exclusive insights, and must-see stories!

സമൂഹമാധ്യമങ്ങളിലുടെ മതവിദ്വേഷ പ്രചാരണം: അനില്‍ ആന്റണിക്കെതിരെ കേസെടുത്തു

കാസര്‍കോട്: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയില്‍ ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസെടുത്തു. കാസര്‍കോട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്റണിയെ പ്രതി ചേര്‍ത്തത്. കുമ്പളയിലെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി മതവിദ്വേഷം പ്രചരിപ്പിച്ചുവെന്നാണ് കേസ്.

ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്ത കോളേജ് വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം നടത്തിയത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കത്തെ വര്‍ഗീയ നിറം കലര്‍ത്തി പ്രചരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു അനില്‍ ആന്റണി ഇത്തരമൊരു ട്വീറ്റ് ചെയ്തത്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ലെന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്.

anil-antony

പ്രതിപക്ഷ ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനത്തോടെയായിരുന്നു ഈ കുറിപ്പ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കാസര്‍കോട് ജില്ലയിലെ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്‌കര നഗറിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിനികളാണ് ബസ് തടഞ്ഞ് ഒരു സ്ത്രീയെ ചോദ്യം ചെയ്തത്.

തുടര്‍ന്നുള്ള വാക്ക് തര്‍ക്കമാണ് അനില്‍ അടക്കം സോഷ്യല്‍ മീഡിയ വഴി കേരളത്തിനെതിരെ വ്യാപകമായി പ്രചരിപ്പിച്ചത്.ഇതാണ് ഇന്ത്യ മുന്നണിയും കോണ്‍ഗ്രസും സിപിഎമ്മും രാജ്യമാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മതേതരത്വമെന്നായിരുന്നു അനിലിന്റെ പരിഹാസം. ഹമാസിന്റെ നടപടികളെ കോണ്‍ഗ്രസും, സിപിഎമ്മും സായുധ പ്രതിരോധമായിട്ടാണ് കാണുന്നത്.

ഈ രാഷ്ട്രീയ നേതൃത്വത്തിന് കീഴില്‍ കേരളം മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും, വിളനിലമാവുകയാണെന്നും അനില്‍ ആന്റണി കുറിപ്പില്‍ പറഞ്ഞിരുന്നു. കുമ്പളയിലെ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ തുറന്നുകാണിച്ചിരുന്നു. ഇതോടെ ഈ ട്വീറ്റ് അനില്‍ ആന്റണി ഡിലീറ്റ് ചെയ്തിരുന്നു.

ഫാക്ട് ചെക്കറായിരുന്ന മുഹമ്മദ് സുബൈര്‍ അനില്‍ ആന്റണിയുടെ വിദ്വേഷ പ്രചാരണത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ തുറന്നുകാണിച്ചിരുന്നു. മലയാളിയായിരുന്നിട്ട് പോലും യജമാന്മാരെ പ്രീതിപ്പെടുത്താന്‍ നുണ പ്രചരിപ്പിക്കുകയാണ് അനില്‍ ആന്റണിയെന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്.

നേരത്തെ കൊല്ലത്ത് സൈനികന്റെ പുറത്ത് പിഎഫ്‌ഐ എന്നെഴുതിയ സംഭവത്തിലും അനില്‍ ആന്റണി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയിരുന്നു. സംസ്ഥാനത്തെ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്നും, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അനില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+