കുറ്റം മുഴുവന്‍ പരാതിപ്പെട്ട നടിയ്ക്ക്....അശ്ലീലം പറഞ്ഞ പരാതിയില്‍ മകന് പിന്തുണയുമായി അച്ഛന്‍ ലാല്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കും എതിരെയുള്ള പരാതി. സംഗതി വലിയ വിവാദവും ആയി. ഈ സാഹചര്യത്തില്‍ മകന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകനും നടനും ആയ ലാല്‍ രംഗത്തെത്തി.

യുവ നടി നനഞ്ഞയിടം കുഴിക്കുകയാണ് എന്നാണ് ലാല്‍ ഉന്നയിക്കുന്ന ആക്ഷേപം. സംസാരത്തില്‍ ഒരു അശ്ലീല വാക്ക് പോലും ഉപയോഗിക്കാത്ത ആളാണ് മകനും താനും എന്നും ലാല്‍ പറഞ്ഞു.

എല്ലാം നടിയുടെ കുറ്റമാണ് എന്നാണ് ലാല്‍ പറയുന്നത്. നടിയുടെ അഭിനയശേഷിയും ലാല്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

അനാവശ്യ പരാതി

അനാവശ്യ പരാതി

നടിയുടേത് അനാവശ്യ പരാതി ആണ് എന്നാണ് ലാലിന്റെ ആക്ഷേപം. ഷൂട്ടിങ് കഴിഞ്ഞ് ഇത്രയും കാലത്തിന് ശേഷം പരാതി നല്‍കാനുള്ള കാരണം ആ നടിയോട് തന്നെ ചോദിക്കണം എന്നും ലാല്‍ പറയുന്നു.

നനഞ്ഞയിടം കുഴിക്കല്‍

നനഞ്ഞയിടം കുഴിക്കല്‍

പരാതി നല്‍കിയതിലൂടെ നടി ചെയ്തത് നനഞ്ഞയിടം കുഴിക്കലാണ് എന്നാണ് ലാലിന്റെ ആരോപണം. നടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളും ലാല്‍ ഉന്നയിക്കുന്നുണ്ട്.

ഒട്ടും പ്രൊഫഷണല്‍ അല്ല

ഒട്ടും പ്രൊഫഷണല്‍ അല്ല

നടി ഒട്ടും പ്രൊഫഷണല്‍ അല്ലെന്നും ലാല്‍ ആരോപിക്കുന്നുണ്ട്. അവരുടെ ആദ്യത്തെ സിനിമ ആയിരുന്നു. 50000 രൂപ ആയിരുന്നു പ്രതിഫലം ആയി നല്‍കാമെന്ന് പറഞ്ഞിരുന്നത്.

അഭിനയവും മോശം

അഭിനയവും മോശം

നടിയുടെ അഭിനയവും മോശമാണ് എന്നാണ് ലാലിന്റെ ആക്ഷേപം. സിനിമയ്ക്ക് വേണ്ടി ചെയ്യേണ്ടിയിരുന്ന പല കാര്യങ്ങളോടും പോസിറ്റീവ് ആയിട്ടായിരുന്നില്ല പ്രതികരണം എന്നും പറയുന്നു. താത്കാലിക ടാറ്റു കുത്തുന്ന കാര്യമൊക്കെയാണ് ലാല്‍ പറയുന്നത്.

കാത്തിരുന്നപ്പോള്‍ അസ്വസ്ഥത

കാത്തിരുന്നപ്പോള്‍ അസ്വസ്ഥത

നടന്‍ ശ്രീനിവാസന്റേയും ലെനയുടേയും ചില ഭാഗങ്ങള്‍ ആയിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. അതിന് വേണ്ടി കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നപ്പോള്‍ തന്നെ നടി അസ്വസ്ഥത പ്രകടിപ്പിച്ചു എന്നും ലാല്‍ പറയുന്നു.

 കംഫര്‍ട്ടബിള്‍ അല്ലെന്ന്

കംഫര്‍ട്ടബിള്‍ അല്ലെന്ന്

ചില ഷോട്ടുകള്‍ എടുക്കുമ്പോള്‍ തീരെ കംഫര്‍ട്ടബിള്‍ അല്ലെന്നാണത്രെ നടി പറഞ്ഞത്. ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആളാണ് ഇങ്ങനെ പറയുന്നത് എന്നും ലാല്‍ പറയുന്നുണ്ട്

ലാല്‍ ജൂനിയര്‍ പൊട്ടിത്തെറിച്ചു?

ലാല്‍ ജൂനിയര്‍ പൊട്ടിത്തെറിച്ചു?

ഇതെല്ലാം കേട്ടപ്പോള്‍ ജീന്‍ പോള്‍ ലാലിന് ദേഷ്യം വന്നു. നടിയോട് പൊയ്‌ക്കോള്ളാന്‍ പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടര്‍ ആണ് നടിയെ ഇക്കാര്യം അറിയിച്ചത്. അത് കേട്ട ഉടന്‍ തന്നെ നടി പോവുകയും ചെയ്തു എന്നാണ് ലാല്‍ പറയുന്നത്.

പണം കൊടുക്കേണ്ടെന്ന് പറഞ്ഞത് താന്‍

പണം കൊടുക്കേണ്ടെന്ന് പറഞ്ഞത് താന്‍

സെറ്റില്‍ നിന്ന് ഇങ്ങനെ പോയ ഒരു നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ലെന്ന് പറഞ്ഞത് താന്‍ ആണെന്ന് ലാല്‍ പറയുന്നുണ്ട്. സംഭവിച്ച കാര്യങ്ങളെല്ലാം പോലീസ് സ്‌റ്റേഷനില്‍ എത്തി വിശദീകരിച്ചിട്ടുണ്ടെന്നും ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ തെളിവും ഉണ്ട്

എല്ലാ തെളിവും ഉണ്ട്

ഷൂട്ടിങ് സെറ്റില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. തിരക്കഥയും നല്‍കി. സംഭവത്തിന് ശേഷം വേറെ ഒരു നടിയെ വച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത് എന്നും ലാല്‍ വ്യക്തമാക്കുന്നുണ്ട്.

പത്ത് ലക്ഷം ചോദിച്ചു, പിന്നെ മാപ്പും

പത്ത് ലക്ഷം ചോദിച്ചു, പിന്നെ മാപ്പും

സിനിമയില്‍ നിന്ന് ഒഴിവാക്കിയതിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയാണ് നടി ആവശ്യപ്പെട്ടത് എന്നും ലാല്‍ പറയുന്നു. ഇത് കൂടാതെ ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും ടിവിയിലൂടെ മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടുവത്രെ.

എന്തും പറയാവുന്ന സ്ഥിതി

എന്തും പറയാവുന്ന സ്ഥിതി

നടി ആക്രമിക്കപ്പെട്ട കേസ് ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തും പറയാം എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത് എന്നാണ് ലാല്‍ പറയുന്നത്. ഇതൊന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ലാല്‍ പറയുന്നു.

Case Booked Against Jean Paul Lal And Sreenath Bhasi
അശ്ലീലം പറയുന്ന ആളല്ല

അശ്ലീലം പറയുന്ന ആളല്ല

സംസാരത്തില്‍ ഒരു അശ്ലീല വാക്ക് പോലും പറയുന്ന ആളല്ല തന്റെ മകന്‍. താനും അത്തരം വാക്കുകള്‍ ഉപയോഗിക്കാറില്ല. തങ്ങളെ അറിയുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാമെന്നും ലാല്‍ പറഞ്ഞു.

English summary
Case against Jran Paul Lal: Father Lal supports son and raised allegation against actress
Please Wait while comments are loading...