നടിയെ അപമാനിച്ച സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ആക്രമണത്തിനിരയായ നടിയെ ഒരു ചാനല്‍ പരിപാടിക്കിടെ അപമാനിച്ചെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവുമായ പിസി ജോര്‍ജിനെതിരെ കേസെടുത്തു. കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

വരാനിരിക്കുന്നത് കനത്ത ഇടിയും മഴയും... തുലാവര്‍ഷമല്ല, പക്ഷെ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ത്യാ പര്യടനത്തില്‍ പരമ്പര നേടാന്‍ ഓസ്‌ട്രേലിയയ്ക്ക് സുവര്‍ണാവസരം; നേടുമെന്ന് വാര്‍ണര്‍
ലൈംഗിക പീഡന കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം എംഎല്‍എ ലംഘിച്ചിരുന്നു. അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ആരോപണമുണ്ട്. ഗിരീഷ് ബാബു നേരെത്ത ഇതേ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാന്‍ തയ്യാറാകാത്തതോടെയാണ് കോടതിയെ സമീപിച്ചത്.

pc-george6

പി.സി.ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി അടുത്തിടെ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. പി.സി.ജോര്‍ജിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമാണെന്നും ഇത്തരം ആക്ഷേപങ്ങള്‍ മാനസികമായി തര്‍ക്കുന്നതാണെന്നും നടി പറഞ്ഞു. പലതവണ പിസി ജോര്‍ജ് ദിലീപിന് അനുകൂല നിലപാടെടുക്കുകയും നടിയെ ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന്, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ നടത്തിയതിന് എംഎല്‍എയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു.

English summary
Remarks against actress: Court orders registration of case against PC

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്