ആക്രമണത്തിനിരയായ നടിയെ പിന്തുണച്ച റിമ കല്ലിങ്കലും കുടുങ്ങും!! റിമയ്ക്കെതിരെ പോലീസ് നടപടി!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ആക്രമണത്തിനിരയായ നടിയെ പിന്തുണച്ച മലയാളത്തിലെ യുവ നടി റിമ കല്ലിങ്കലിനെതിരെ പോലീസ് നടപടി. ആക്രമിക്കപ്പെട്ടതു മുതൽ റിമ നടിക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. നടിയെ പിന്തുണച്ച് റിമ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് റിമയ്ക്ക് പണിയായത്. പോസ്റ്റിൽ റിമ നടിയുടെ പേര് പരാമർശിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം തന്നെ ഉയർന്നിരുന്നു.

നേരത്തെ നടിയുടെ പേര് പരാമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നടൻ അജു വർഗീസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായി അജുവിനെ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. അജുവിന്റെ മൊബൈൽ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പരാതി നൽകി

പരാതി നൽകി

ഫേസ്ബുക്ക് പോസ്റ്റിൽ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിച്ചതിനാണ് റിമയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബിനാനിപുരം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. അബ്ദുള്ള എന്നയാളാണ് പരാതിക്കാരൻ.

കടന്നുകയറ്റം

കടന്നുകയറ്റം

നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇരയുടെ അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണെന്നാണ് പരാതിക്കാരന്റെ ആരോപണം.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ റിമയെ വിളിച്ചു വരുത്തി മൊഴി എടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങിയേക്കുമെന്ന് സൂചനകളുണ്ട്.

നടിയുടെ പ്രസ്താവന

നടിയുടെ പ്രസ്താവന

നടിയുടെ പ്രസ്താവന പുറത്തു വന്ന സമയത്താണ് റിമയ്ക്ക് അബദ്ധം പറ്റിയത്. പ്രസ്താവനയ്ക്ക് താഴെ നടിയുടെ പേരുള്ള ഭാഗം നീക്കം ചെയ്യാതെയായിരുന്നു റിമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതാണ് പ്രശ്നമായത്.

വിവാദമായതോടെ

വിവാദമായതോടെ

സംഭവം വിവാദമാകുമെന്ന് കണ്ടതോടെ റിമ മിനിട്ടുകൾക്കകം നടിയുടെ പേര് പരാമർശിച്ചിരുന്ന ഭാഗം നീക്കം ചെയ്യുകയായിരുന്നു.

റിമയ്ക്ക് വിമർശനം

റിമയ്ക്ക് വിമർശനം

റിമയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അജുവിനെതിരെ നടപടി സ്വീകരിക്കാമെങ്കിൽ റിമയ്ക്കെതിരെയും നടപടി സ്വീകരിക്കാമെന്ന വാദം നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് പോലീസിൽ പരാതി ലഭിച്ചത്.

അജുവിനെതിരെ കേസ്

അജുവിനെതിരെ കേസ്

ദിലീപിനെ പിന്തുണച്ച് ഇട്ട പോസ്റ്റിൽ നടൻ അജു വർഗീസ് ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിച്ചതിനെ തുടർന്നാണ് അജുവിനെതിരെ കേസെടുത്തത്. അജുവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

English summary
case against rima kallingal on facebook post with actress name
Please Wait while comments are loading...