കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത വിദ്വേഷം പുലർത്തുന്ന ഫ്ളക്സ് സ്ഥാപിച്ചതിന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്സെടുത്തു

  • By Sreejith Kk
Google Oneindia Malayalam News

വടകര:മത വിദ്വേഷം പുലർത്തുന്ന ഫ്ളക്സ് സ്ഥാപിച്ചതിന് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്സെടുത്തു .നഗര പരിധിയിലെ മാക്കൂൽ പീടികയിൽ എസ്ഡിപിഐ സ്ഥാപിച്ച പ്രചരണ ബോർഡ് പോലീസ്
കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച രാത്രിയാണ് എസ്ഡിപിഐ മാക്കൂൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചത്.":

തുടരുന്നു,മുസ്ലിം ഉന്മൂലനത്തെ ചെറുക്കുക,രാജ്യത്തെ ക്ഷേത്രങ്ങൾ ആർ.എസ്.എസ് ബലാത്സംഗ കേന്ദ്രങ്ങളാക്കുന്നു.മതേതര രാഷ്ട്രം ലജ്ജിച്ച് തല താഴ്ത്തുന്നു,ആർ.എസ്.എസ്.തീവ്രവാദികൾക്ക് ചിതയൊരുക്കാൻ സമയമായി എന്നതായിരുന്നു പ്രചരണ ബോർഡിലെ വാചകം.ഐ.പി.സി.153(എ)വകുപ്പ് പ്രകാരം മത വിദ്വേഷം പുലർത്തുന്നതിനാണ് വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.സി.ഐ..മധുസൂദനൻ നായർക്കാണ് കേസ്സന്വേഷണ ചുമതല.

vadakarasdpi-

വില്ല്യാപ്പള്ളി സംഘർഷം-മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ
വില്യാപ്പള്ളി കൊളത്തൂർ റോഡിലെ ബി.ജെ.പി.പ്രവർത്തകന്റെ കട കൈയ്യേറി കടയുടമ കൈതപ്പുറത്ത് ഭാസ്കരനെയും,റോഡിൽ നിൽക്കുകയായിരുന്ന കെ.വി.ശശിയേയും അക്രമിച്ച കേസ്സിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ.വില്ല്യാപ്പള്ളി സ്വദേശികളായ പാലോളി മുഹമ്മദ് ഫായിസ്(21),പുത്തലത്ത് മുഹമ്മദ് അസ്‌ലം(21),ചെയ്യേരി കെ.കെ.സലീം(40)എന്നിവരെയാണ് വടകര എസ്.ഐ.സി.കെ.രാജേഷ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 13നാണ് മുസ്ലിം ലീഗ് പ്രകടനം കഴിഞ്ഞയുടൻ വില്യാപ്പള്ളിയിൽ പരക്കെ അക്രമം നടന്നത്.ബിജെപി പഞ്ചായത്ത് കമ്മറ്റി ഓഫീസായ മാരാർജി ഭവന് നേരേയും,കടയ്ക്ക് നേരേയും,പ്രവർത്തകരെയും അക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു.അക്രമവുമായി ബന്ധപ്പെട്ട് നൂറ്റി അൻപതോളം പേർക്കെതിരെ വടകര പോലീസ് കേസ്സെടുത്തിരുന്നു.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

English summary
case against sdpi for creating religious clash in society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X