കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പയുടെ പേരില്‍ ശ്രീജിത്തിനെതിരെ കേസ്; ജിഷ്ണു പ്രണോയി സംഭവം പൊതുജനമധ്യത്തില്‍ എത്തിച്ചതിലുള്ള വിദ്വേഷം

Google Oneindia Malayalam News

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം പൊതുജനങ്ങളിലെത്തിച്ച ബന്ധു കെ.കെ ശ്രീജിത്തിനെ പാര്‍ട്ടിയ.ും പൊലീസും വേട്ടയാടുന്നു. നിപ്പ ബാധിച്ചു മരിച്ച വ്യക്തിയുമായി അടുത്ത ബന്ധമുള്ള ചിലര്‍ നിരീക്ഷണത്തിലാണെന്നു ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വ്യാജമാണെന്നും അപകീര്‍ത്തികരമാണെന്നും കാണിച്ച് നാദാപുരം പൊലീസില്‍ നകിയ പരാതിയിലാണ് ശ്രീജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തുമായി 1400ഓളം പേര്‍ നിരീക്ഷണത്തിലാണ് എന്ന് ആരോഗ്യവകുപ്പു തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോഴാണ് സിപിഎം പൊലീസിനെ ഉപയോഗിച്ച് ശ്രീജിത്തിനെ നേരിടുന്നതായി വിമര്‍ശനമുള്ളത്.

കഴിഞ്ഞയാഴ്ച നാദാപുരം ഉമ്മത്തൂരില്‍ നിപ്പ പനി പിടിച്ച് ഉമ്മത്തൂര്‍ സ്വദേശി അശോകന്‍ മരണപ്പെട്ടിരുന്നു. അശോകന്റെ വീട്ടില്‍ കയറാന്‍ ആളുകള്‍ക്കു മടിയുണ്ടെന്നും മൃതദേഹവുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തിലാണെന്നും നാദാപുരം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിപ്പ ബാധിച്ചു മരണപ്പെട്ട ഏതാണ്ടെല്ലാ വീടുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി.

jishnu1

അടുത്തിടപഴകാന്‍ ആളുകള്‍ മടിക്കുകയും ഇടപഴകിയവര്‍ ഇപ്പോഴും നിരീക്ഷണത്തിലുമാണ്. ഇക്കാര്യം മാധ്യമങ്ങളെല്ലാം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നിരിക്കെ വടകര ട്രൂവിഷന്‍ ന്യൂസ് പോര്‍ട്ടല്‍ ഉടമയെ മാത്രം ലക്ഷ്യം വച്ച് പരാതി നല്‍കിയതും കേസെടുത്തതും ജിഷ്ണു പ്രണോയി വിഷയം പൊതുജനമധ്യത്തില്‍ എത്തിച്ചതില്‍ സിപിഎമ്മിന്റെ ഉള്ളിലുള്ള അതൃപ്തിയാണെന്ന് കരുതുന്നു.

news

പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥിയായിരുന്ന വളയം സ്വദേശി ജിഷ്ണു പ്രണോയി മരണപ്പെട്ടിട്ടും പൊലീസ് കാണിച്ച അനാസ്ഥ സംസ്ഥാനത്തെ ഇളക്കിമറിച്ചിരുന്നു. അമ്മ മഹിജ ഡിജിപിയെ കാണാനെത്തിയപ്പോള്‍ അവസരം നിഷേധിച്ചതും വന്‍കോലാഹലമുണ്ടാക്കി. അടിയുറച്ച പാര്‍ട്ടി കുടുംബമായിരുന്നു ജിഷ്ണുവിന്റേത്. എന്നാല്‍ നെഹ്‌റു കോളെജ് സംഭവത്തോടെ ശ്രീജിത്ത് പാര്‍ട്ടിയില്‍ അനഭിമതനായി. ശ്രീജിത്തിന്റെ അംഗത്വം പുതുക്കുന്നതു സംബന്ധിച്ച് ബ്രാഞ്ച് സമ്മേളനത്തില്‍ തര്‍ക്കമുണ്ടാവുകയും സമ്മേളനം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ ശ്രീജിത്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുകയും ചെയ്തു. ഇതിനോടെല്ലാമുള്ള പകയാണ് ഇപ്പോള്‍ വാര്‍ത്തയുടെ പേരിലുള്ള വേട്ടയാടലെന്ന് കരുതപ്പെടുന്നു.

English summary
Case against sreejith; nipah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X