കണ്ണൂർ പഴയങ്ങാടിയിലെ കള്ളവോട്ട്; കള്ളവൊട്ടെന്ന് സ്ഥിരീകരണം, 3 മുസ്ലീം ലീഗ് പ്രവർത്തകർക്ക് കേസ്!!
കണ്ണൂർ: കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പുതിയങ്ങാടിയിലെ പോളിങ് ബൂത്തില്‍ കള്ളവോട്ട് ചെയ്ത മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കോസെടുത്തു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പുതിയങ്ങാടിയിലെ 69, 70 നമ്പര്‍ ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സിപിഎമ്മാണ് പരാതിപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, കെ.എം. മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെപോലീസ് കേസെടുത്തത്. ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതമായിരുന്നു സി.പി.എമ്മിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കാസര്‍കോട് ജില്ലാ കളക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്തുകയും കള്ളവോട്ട് നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു. പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളിലും വോട്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവരെ നേരിട്ടുവിളിച്ചുവരുത്തി ജില്ലാ കളക്ടര്‍ മൊഴി രേഖപ്പെടുത്തിയയത്. തുടര്‍ന്ന് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു.
നേരത്തേ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 199 പേര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വിവരങ്ങളാണ് പരാതിയിലുള്ളത്. കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതിയാണ് വിവരങ്ങള്‍ കളക്ടര്‍ക്ക് കൈമാറിയിട്ടുള്ളത്.












Click it and Unblock the Notifications