കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീക്ക് കടുത്ത പീഡനം; ബിഷപ്പിനെതിരെ കേസ്!! 13 തവണ ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനവും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കന്യാസ്ത്രീക്ക് കടുത്ത പീഡനം 13 തവണ ബലാല്‍സംഗം,ബിഷപ്പിനെതിരെ കേസ്

കോട്ടയം: ഭൂമി ക്രമക്കേട് വിവാദത്തിന് പിന്നാലെ കത്തോലിക്കാ സഭയില്‍ ലൈംഗിക പീഡന ആരോപണം. ബിഷപ്പിനെതിരെയാണ് ലൈംഗിക പീഡന കേസ് ഉയര്‍ന്നിരിക്കുന്നത്. ബിഷപ്പ് മഠത്തില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചുവത്രെ. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. മേലധികാരിക്ക് പരാതി നല്‍കി.

വീണ്ടും അരങ്ങേറിയപ്പോള്‍ പോലീസിനെ സമീപിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. വധിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി കൊടുത്തിട്ടുണ്ട്. 46കാരിയായ കന്യാസ്ത്രീയണ് മൂന്ന് വര്‍ഷതതിനിടെ 13 തവണ പീഡിപ്പിക്കപ്പെട്ടത്. തനിക്കുണ്ടായ അനുഭവങ്ങള്‍ കന്യാസ്ത്രീ പരാതിയില്‍ വിശദമാക്കിയിട്ടുണ്ട്്. വിവരങ്ങള്‍ ഇങ്ങനെ....

 ജലന്ധറിലെ ബിഷപ്പ്

ജലന്ധറിലെ ബിഷപ്പ്

ജലന്ധറിലെ ബിഷപ്പിനെതിരെയാണ് കന്യാസ്ത്രീയുടെ പരാതി. കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് പരാതി ലഭിച്ചത്. പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് പോലീസ് കേസെടുത്തു. ബലാല്‍സംഗത്തിന് പുറമെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനും കേസെടുത്തിട്ടുണ്ട്്. പോലീസ് വിശദമായി അന്വേഷണം തുടങ്ങി.

മൂന്ന് വര്‍ഷത്തിനിടെ 13 തവണ

മൂന്ന് വര്‍ഷത്തിനിടെ 13 തവണ

മൂന്ന് വര്‍ഷത്തിനിടെ 13 തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ വച്ചാണ് ആദ്യ പീഡനം നടന്നത്. ബിഷപ്പ് നാട്ടിലെത്തിയാല്‍ ഇവിടെയാണ് തങ്ങാറ്. 2014 മെയിലാണ് ആദ്യമായി പീഡിപ്പിച്ചത്. എറണാകുളത്ത് ഒരു ചടങ്ങിനെത്തിയതായിരുന്നു ബിഷപ്പ്. തൊട്ടടുത്ത ദിവസവും പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

മേലധികാരിയെ അറിയിച്ചു

മേലധികാരിയെ അറിയിച്ചു

ബിഷപ്പിന് കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. കേരളത്തില്‍ സന്ദര്‍ശനത്തിനെതിയാല്‍ ഗസ്റ്റ് ഹൗസിലെത്തും. പിന്നീടാണ് കന്യാസ്ത്രീയെ വിളിപ്പിക്കുന്നതും ബലാല്‍സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കുന്നതെന്ന്് പരാതിയില്‍ പറയുന്നു. സംഭവം തുടര്‍ന്നപ്പോള്‍ മേജര്‍ ആര്‍ച്ച്് ബിഷപ്പിന് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല.

ളോഹ ഇസ്തിരിയിട്ട് തരാന്‍ ആവശ്യപ്പെട്ടു

ളോഹ ഇസ്തിരിയിട്ട് തരാന്‍ ആവശ്യപ്പെട്ടു

2014 മെയ് 5ന് എറണാകളുത്ത് ബിഷപ്പുമാരുടെ യോഗത്തിന് എത്തിയ വേളയിലാണ ബിഷപ്പ് ആദ്യം പീഡിപ്പിച്ചത്. രാത്രി പതിനൊന്നോടെ മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലെത്തിച്ചു. പിന്നീട ളോഹ ഇസ്തിരിയിട്ട് തരാന്‍ ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി എത്തിയപ്പോഴാണ് കടന്നുപിടിച്ചത്.

ചെറുക്കാന്‍ തുടങ്ങിയതോടെ

ചെറുക്കാന്‍ തുടങ്ങിയതോടെ

അന്നും തൊട്ടടുത്ത ദിവസവും പീഡനം നടന്നു. പിന്നീട് ബിഷപ്പ് കേരളത്തില്‍ എത്തിയ വേളയിലെല്ലാം പീഡിപ്പിച്ചു. ചെറുക്കാന്‍ തുടങ്ങിയതോടെ മാനസികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ജോലികള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയെത്തി. തുടര്‍ന്നാണ് മേലധികാരിക്ക് പരാതി നല്‍കിയത്.

എതിര്‍ പരാതി

എതിര്‍ പരാതി

ഇതോടെ സമ്മര്‍ദ്ദം ശക്തമായി. തുടര്‍ന്നാണ് പോലീസില്‍ പരാതി സമര്‍പ്പിച്ചത്. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കന്യാസ്ത്രീ വഴങ്ങില്ലെന്ന് കണ്ടതോടെ വധിക്കാന്‍ നോക്കുന്നുവെന്നാരോപിച്ച് ബിഷപ്പും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വൈദ്യപരിശോധനയില്‍ തെളിഞ്ഞു

വൈദ്യപരിശോധനയില്‍ തെളിഞ്ഞു

രണ്ടു പരാതികള്‍ ലഭിച്ചതോടെ വൈക്കം ഡിവൈഎസ്പിയോട് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച ശേഷം ഇക്കഴിഞ്ഞ 27നാണ് ബിഷപ്പിനെതിരെ കേസെടുത്തത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു.

മൊഴിയെടുത്തു

മൊഴിയെടുത്തു

വനിതാ പോലീസ് ഉള്‍പ്പെട്ട സംഘം മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. അതിനിടെ, കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയത് രണ്ടു വൈദികരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുറുവിലങ്ങാട് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയിലെ ആരോപണം.

 ഭൂമി വിവാദത്തില്‍ കോടതി ഇടപെടല്‍

ഭൂമി വിവാദത്തില്‍ കോടതി ഇടപെടല്‍

വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദം കത്തോലിക്കാ സഭയെ പിടിച്ചുലച്ചിരിക്കെയാണ് ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

അതിരൂപതയുടെ ഉടമസ്ഥതയിലുള്ള അഞ്ചിടത്തെ മൂന്നേക്കര്‍ സ്ഥലം 27 കോടിക്ക് വില്‍പ്പന നടത്തണമെന്ന തീരുമാനത്തിന് വിരുദ്ധമായി പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തയെന്നാണ് ആരോപണം. ഈ ഭൂമി പ്രതികള്‍ വില കുറച്ച് ഭൂമി വിറ്റെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ സ്ഥലം 36 പ്ലോട്ടുകളായി തിരിച്ച് 13.5 കോടിക്കാണ് വിറ്റതെന്നും പറയപ്പെടുന്നു. ഇതിലൂടെ പ്രതികള്‍ അതിരൂപതയെ ചതിച്ചുവെന്നാണ് ആരോപണം.

English summary
Nun rape Complaint: Kottayam Police registered case against bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X