കര്‍ഷകന്റെ ആത്മഹത്യ....അയാള്‍ക്ക് രക്ഷയില്ല!! കേസെടുത്തു, മറ്റുള്ളവരും കുടുങ്ങും!!

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: വില്ലേജ് അധികൃതര്‍ ഭൂനികുതി സ്വീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു കര്‍ഷകനായ ജോസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അധികൃതര്‍ക്കെതിരേ കേസെടുത്തു. വില്ലേജ് അസിസ്റ്റന്റായ സിലീഷ് തോമസിനെതിരേ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കര്‍ഷകന്റെ ഭാര്യ മോളി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വില്ലേജ് അസിസ്റ്റന്റിനെതിരേ മാത്രമല്ല, ഓഫീസിലെ മറ്റു അധികൃതര്‍ക്കെതിരേയും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.

സുനിയുടെ കത്ത് 'കത്തുന്നു'!! അത് എഴുതിയത് മറ്റൊരാള്‍ ? വീണ്ടും ദുരൂഹത...

16 കാരിക്കു പീഡനം....യുവാവ് പിടിയില്‍, അമ്മയും!! അമ്മ ചെയ്തത് ഞെട്ടിക്കും!! സംഭവം മലപ്പുറത്ത്

1

പേരാമ്പ്ര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ പിഴവാണ് ഉണ്ടായതെന്ന് ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്വമാണ് സംഭവത്തില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസറെയും അസിസ്റ്റന്റിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2

കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ വിസ്സമ്മതിച്ചതില്‍ മനം നൊന്താണ് വില്ലേജ് ഓഫീസിലെ ഗ്രില്ലില്‍ ജോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ വില്ലേജ് അധികൃതരെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ചോദിച്ചതായും ജോയിയുടെ ഭാര്യ മോളി വെളിപ്പെടുത്തിയിരുന്നു.

English summary
Farmer suicide case: Police registered case against villaga assistant and others.
Please Wait while comments are loading...