കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധരെ കബളിപ്പിച്ച് എടിഎം കവര്‍ച്ച കൊല്ലത്ത് 19കാരി പിടിയില്‍, സിനിമ സ്റ്റൈല്‍ മോഷണം, വീഡിയോ

Google Oneindia Malayalam News

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ വൃദ്ധരെ കബളിപ്പിച്ച് എടിഎമ്മില്‍ നിന്ന് പണം തട്ടിയതിന് 19കാരി അറസ്റ്റില്‍. അറസ്റ്റിലായ പെണ്‍കുട്ടി മുന്‍പും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായി സംശയം. എടിഎമ്മിലെത്തുന്ന വൃദ്ധരേയും വിദ്യാര്‍ഥികളേയും സഹായിക്കാന്‍ ഒപ്പം കൂടുന്ന പെണ്‍കുട്ടി സൂത്രത്തില്‍ അവരുടെ കാര്‍ഡ് കൈക്കലാക്കി പകരം മറ്റൊരു കാര്‍ഡ് നല്‍കുകയായിരുന്നു പതിവ്. പുത്തൂര്‍ സ്വദേശിനി ബിന്ധ്യയാണ് തട്ടിപ്പ് നടത്തി അറസ്റ്റിലയാത്.

കൊട്ടാരക്കര എസ്ബിഐ കൗണ്ടറിന് മുന്‍പില്‍ പകല്‍ മൂന്നരയോടെയായിരുന്നു സംഭവം. വൃദ്ധരെ പണം എടുക്കാന്‍ സഹായിക്കുന്ന പെണ്‍കുട്ടി പണമെടുത്ത ശേഷം മടക്കി നല്‍കുന്നത് മറ്റൊരു എടിഎം കാര്‍ഡാണ്. ഈ കാര്‍ഡുമായി മറ്റ് എടിഎമ്മിലെത്തി പണം തട്ടുകയായിരുന്നു പതിവ്. കോട്ടത്തല സ്വദേശിയായ സരളയെന്ന വൃദ്ധയുടെ 39,000 രൂപ കവര്‍ന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

atm robbery

തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിയ്ക്കുന്നതിനിടെയാണ് തട്ടിയെടുത്ത എടിഎം കാര്‍ഡുമായി പെണ്‍കുട്ടി വീണ്ടും കൊട്ടാരക്കരയില്‍ എത്തുന്നത്. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ സമയോചിതമായി നടത്തിയ ഇടപെടലാണ് പെണ്‍കുട്ടിയെ കുടുക്കിയത്. ഒട്ടേറെ സ്ത്രീകള്‍ പെണ്‍കുട്ടിയുടെ തട്ടിപ്പിന് ഇരയായതായി പൊലീസ് പറയുന്നു. തട്ടിപ്പിന് ഇരയായവരെ പൊലീസ് വിളിച്ച് വരുത്തിയപ്പോഴാണ് പലരും കൈയ്യിലുള്ളത് സ്വന്തം കാര്‍ഡല്ലെന്ന് അറിയുന്നത്.

English summary
Caught on Camera: 19-Year-Old Girl Arrested for ATM Robbery in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X