കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജിന് പങ്കുണ്ടോ?
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ് സിപിഎമ്മിന് വീണ്ടും തിരിച്ചടിയാകുമോ? മനോജ് വധക്കേസില്‍ പല സംശങ്ങളും ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പി ജയരാജന്‍ വീണ്ടും ഹാജരാകാന്‍ സിബിഐയാണ് ആവശ്യപ്പെട്ടത്.
മനോജിനെ കൊല ചെയ്തുവെന്ന് കരുതുന്ന മുഖ്യപ്രതി വിക്രമനും ജയരാജനും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിക്രമന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കുന്നത് ജയരാജനാണെന്നും സിബിഐ പറയുന്നു.

ഈ അടുപ്പത്തിന്റെ പേരില്‍ ജയരാജന്‍ ഏതെങ്കിലും തരത്തില്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയോ എന്ന കാര്യമാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനാണ് ജയരാജനോട് വീണ്ടും ഹാജരാകാന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഹാജരാകാന്‍ അസൗകര്യമുണ്ടെന്നാണ് ജയരാജന്‍ പറയുന്നത്.
ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിന്റെ പ്രതികാരമായാണ് കൊലയെന്ന് വിക്രമന്‍ നേരത്തെ പോലീസിനും പിന്നീട് സിബിഐയ്ക്കും മൊഴി നല്‍കിയിരുന്നു. കേസിലെ മറ്റു പ്രതികളായ സി പ്രകാശനും കൃഷ്ണനും ജയരാജനുമായി അടുത്ത ബന്ധമുള്ളവരാണെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications