Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ജയരാജനെ കസ്റ്റഡിയില്‍ ഇപ്പോള്‍ വേണ്ട, ഹര്‍ജി സിബിഐ പിന്‍വലിച്ചു

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന ഹര്‍ജി സിബിഐ പിന്‍വലിച്ചു. കേസില്‍ കോടതി ബുധനാഴ്ച വിധി പറയാനിരിക്കെയാണ് ഹര്‍ജിയില്‍ നിന്നും സിബിഐ നാടകീയമായി പിന്‍വാങ്ങിയത്.

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജയരാജനെ ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐ അപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് കോടതി തീരുമാനമെടുക്കാനിരിക്കെയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ കോടതിയെ അറിയിച്ചത്.

p jayarajan

നിലവില്‍ ജയരാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് അതുകൊണ്ടുത്തന്നെ ജയരാജനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ സാധ്യതയില്ല. അപേക്ഷ തള്ളിയാല്‍ പിന്നീട് ഇതേ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് വൈകും അത് പരിഗണിച്ചാണ് സിബിഐ ഹര്‍ജി പന്‍വലിച്ചതെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+