കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ മടക്കത്തില്‍ കേരളത്തിന് അഭിനന്ദനവുമായി കേന്ദ്രം; വി മുരളീധരന് തിരിച്ചടി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയ്ക്കിടെ പ്രവാസികളെ മടക്കിയെത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികളെ തിരികെയെത്തിക്കുന്നതു സംബന്ധിച്ച് ഇന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിനെ സര്‍ക്കാരിനെ കേന്ദ്രം പ്രശംസിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Central govt appreciates kerala govt on expats return | Oneindia Malayalam

പ്രവാസികളെ തിരികെയെത്തിക്കുന്നതിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയ സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യങ്ങള്‍ എയര്‍ലൈന്‍ കമ്പനികളെ അറിയിക്കാമെന്നും അംബാസിഡര്‍മാരുടെ സഹകരണം ഉറപ്പാക്കുമെന്നും കത്തില്‍ വിദേശകാര്യ സെക്രട്ടറി കത്തില്‍ വ്യക്തമാക്കി.

 pinarayi-vijayan

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു വി മുരളീധരന്‍ ഉയര്‍ത്തിയത്. കേരളത്തിന് മാത്രമായി ഒരു ചട്ടം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. ട്രൂനാറ്റ് കിറ്റ് അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാന്‍ കഴിയുന്ന സാധനമല്ല. ട്രൂനാറ്റ് മറ്റുരാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

അതേസമയം മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നാടിനു മുഴുവൻ അക്കാര്യങ്ങൾ അറിയാം. പറഞ്ഞ കാര്യങ്ങളിൽ സംസ്ഥാനത്തിനു വ്യക്തതയുണ്ട്. ഇന്ത്യാ സർക്കാരിനും വ്യക്തതയുണ്ട്. അദ്ദേഹത്തിന് വ്യക്തമായില്ലേങ്കില്‍ കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ദില്ലിയിൽ 24 മണിക്കൂറിനുള്ളിൽ 3,390 പുതിയ രോഗികൾ: കുത്തനെ ഉയർന്ന് കൊറോണ വൈറസ് ബാധിതർദില്ലിയിൽ 24 മണിക്കൂറിനുള്ളിൽ 3,390 പുതിയ രോഗികൾ: കുത്തനെ ഉയർന്ന് കൊറോണ വൈറസ് ബാധിതർ

English summary
Central govt appreciates kerala govt on expats return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X