Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ള കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനെത്തി

മലപ്പുറം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹജ് അപേക്ഷകരുടെ കേരളത്തിലെ സംസ്ഥാന ഹജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഇന്നലെ കേരളത്തിലെത്തി. ഇന്നലെ കരിപ്പൂരിലെ കേരള സംസ്ഥാന ഹജ്ജ് ഹൗസ് സന്ദര്‍ശിച്ച കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ ചൗദരി മെഹബൂബ് അലീ കൈസര്‍.എം .പിയെ സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ തെടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സ്വീകരിച്ചു.

ക്രിസ്മസ്, പെരുന്നാള്‍, ഓണം... ആഘോഷം എന്തും ആയിക്കോട്ടെ, സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ മാത്രം!!!
സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗങ്ങളായ ഡോ. ഇകെ അഹമ്മദ് കുട്ടി, എ കെ അബ്ദുറഹിമാന്‍, ഷരീഫ് മണിയാട്ട് കദ്ധടി, അസി:സെക്രട്ടറി ടി. കെ അബ്ദുറഹിമാന്‍ കോ-ഒര്‍ഡിനേറ്റര്‍, ഷാജഹാന്‍.എന്‍.പി. ഇന്നിവരും കേന്ദ്ര ഹജ് കമ്മിറ്റിചെയര്‍മാനെ് സ്വീകരിക്കാനെത്തിയിരുന്നു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 5-ം വര്‍ഷ അപേക്ഷകടെയും എംബാര്‍കേഷന്റെയും കാര്യങ്ങള്‍ ചര്‍ള്ള ചെഗ്ഗപ്പതു. കേന്ദ്ര ഹജ്ജ്കമ്മറ്റി ചെയര്‍മാന്‍, ക്കണ്ണദ്ധ: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മറ്റു ഹജ്ജ് കമ്മറ്റി അംഗങ്ങളും ചര്‍ചയില്‍ പെങ്കെടുത്തു.

hajj

കേന്ദ്രഹജ് കമ്മിറ്റി ചെയര്‍മാന്‍ ചൗദരി മെഹബൂബ് അലീ കൈസര്‍.എം .പിയെ സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ തെടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സ്വീകരിക്കുന്നു.

ഇന്ത്യയിലെ ഹജ് അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ ഉള്ള കേരളത്തിലെ ഹജ് അപേക്ഷകരെ കുറിച്ചും അപേക്ഷകള്‍ സ്വീകരിക്കുന്ന രീതികളെ കുറിച്ചും കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ ചോദിച്ചറിച്ചു. കേരളത്തില്‍നിനന്് ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പേകാനായി അപേക്ഷിച്ചത് 68,876 പേര്‍.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുളളത് ഈ വര്‍ഷവും കേരളത്തില്‍ നിന്നാണ്.അപേക്ഷകരില്‍ രണ്ടാം സ്ഥാനത്തുളള ഗുജറാത്തില്‍ 45,000 അപേക്ഷകരാണുളളത്.

ഉത്തര്‍ പ്രദേശില്‍ 38,000 പേരും, മഹാരാഷ്ട്രയില്‍ 35,000 പേരും അപേക്ഷകരായുണ്ട്. കേരളത്തില്‍ 70വയസ്സിന് മുകളില്‍ പ്രായമുളളവരുടെ കാറ്റഗറിയില്‍ നേരിട്ട് അവസരം ലഭിക്കുന്നവരായി 1242 പേരാണുളളത്. മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 288 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അപേക്ഷകള്‍ കുറവാണ്.കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 95,615 അപേക്ഷകരുണ്ടായിരുന്നു.തൊട്ടുമുമ്പുളള വര്‍ഷം 72,315 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്.തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കിയതാണ് അപേക്ഷ കുറയാന്‍ കാരണം.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതും കേരളത്തിലാണ്.ഓണ്‍ലൈന്‍ മുഖേനയാണ് 93 ശതമാനം അപേക്ഷകളാണ് ഈ വര്‍ഷം സ്വീകരിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി പറഞ്ഞു.ഹജ്ജ് ട്രൈനര്‍മാരുടെയും,അക്ഷയ ഡയറക്ടറും,കോ ഓഡിനേറ്റര്‍മാരുടെയും പ്രവര്‍ത്തനം ഓണ്‍ലൈന്‍ അപേക്ഷ സുഖമമാക്കി.

അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും കവര്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. തപാലില്‍ സ്വീകരിച്ച മുഴുവന്‍ അപേക്ഷകളും സൂക്ഷ്മ പരിശോധന നടത്തി 95 ശതമാനത്തോളം പേര്‍ക്കും കവര്‍ നമ്പറുകള്‍ എസ്.എം.എസ്. ആയും തപാല്‍ മുഖേനയും നല്‍കിശേഷിക്കുന്നവര്‍ക്ക് 25തിയ്യതിയോടെ കവര്‍ നമ്പറുകള്‍ തപാല്‍ മുഖേനയോ എസ്.എം.എസ്.മുഖേനയോ നല്‍കും.ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ നിന്നും കവര്‍ നമ്പറുകള്‍ ലഭ്യമാണ്.അപേക്ഷകന്റെ പാസ്പോര്‍ട്ട് നമ്പര്‍ എന്‍ട്രിചെയ്താല്‍ ലഭിക്കുന്നതാണ്.കഴിഞ്ഞ നവംബര്‍ 15 മുതലാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+