ക്രിസ്മസ്, പെരുന്നാള്‍, ഓണം... ആഘോഷം എന്തും ആയിക്കോട്ടെ, സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ മാത്രം!!!

  • Posted By: Desk
Subscribe to Oneindia Malayalam

ആഘോഷങ്ങളെ പോലും ഇങ്ങനെ ട്രോളുന്ന സമൂഹം വേറെ ഉണ്ടാന്‍ ഇടയില്ല. അതാണ് മല്ലു ട്രോളേഴ്‌സ്. ജാതിയും മതവും രാഷ്ട്രീയവും നോക്കാത്ത എമണ്ടന്‍ ട്രോളുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

അതുകൊണ്ട് തന്നെ ക്രിസ്മസ്സിനേയും ഒഴിവാക്കാന്‍ ട്രോളന്‍മാര്‍ക്ക് സാധിക്കില്ല. മതങ്ങളെ ട്രോളിയതിന്റെ പേരില്‍ കേസ് വരികയും ഗ്രൂപ്പ് പൂട്ടിയ്ക്കുകയും വരെ ഉണ്ടായിട്ടുണ്ടെങ്കിലും ട്രോളന്‍മാര്‍ ഇപ്പോഴും പിന്‍വാങ്ങിയിട്ടില്ല.

യേശുക്രിസ്തുവിന്റെ ജന്മദിനം ആണല്ലോ ക്രിസ്മസ്. അപ്പോള്‍ പിന്നെ യേശു ബ്രോയുടെ ബര്‍ത്ത് ഡേ എന്ന് പറയുന്നതില്‍ കുഴപ്പമുണ്ടോ എന്ന് വരെ ചോദിക്കുന്നവരുണ്ട്!!!

ക്രിസ്മസ് കേക്ക് ആയിരുന്നോ...

ക്രിസ്മസ് കേക്ക് ആയിരുന്നോ...

ബര്‍ത്ത് ഡേ സെലിബ്രേഷന്‍ എന്ന് പറഞ്ഞാല്‍ പിറന്നാളുകാരനെ കൊന്ന് കൊലവിളിക്കുന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ക്രിസ്മസ് കേക്ക് കണ്ടപ്പോള്‍ ബര്‍ത്ത് ഡേ കേക്ക് ആണെന്ന് തെറ്റിദ്ധരിച്ച് ഇങ്ങനെ എന്തെങ്കിലും ചെയ്താല്‍ കുറ്റം പറയാന്‍ പറ്റുമോ!

കുമ്മനടിയില്ലാതെ എന്ത് ട്രോള്‍!

കുമ്മനടിയില്ലാതെ എന്ത് ട്രോള്‍!

ട്രോള്‍ എന്തുമാകട്ടെ, അതില്‍ കുമ്മനടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പിന്നെ ഒരു ആശ്വാസം ഉണ്ടാവില്ലെന്ന് തോന്നുന്നു. വെള്ളത്താടിയുള്ളവരെല്ലാം കുമ്മനമല്ലെന്നേ....

യൂ ടൂ യൂദാസ്...

യൂ ടൂ യൂദാസ്...

യേശുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തത് യൂദാസ് ആയിരുന്നല്ലോ... എന്നിട്ട ആ യൂദാസ് തന്നെ ഹാപ്പി ബര്‍ത്ത് ഡേ എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ!

സംഘികളെക്കൊണ്ടുള്ള ഗുണം

സംഘികളെക്കൊണ്ടുള്ള ഗുണം

ഹിന്ദുക്കളാരും ക്രിസ്മസ് ആഘോഷിക്കരുതെന്നാണല്ലോ സംഘപരിവാര്‍ തിട്ടൂരം. അതെന്തായാലും ചിലര്‍ക്ക് ഗുണമായി. സംഘികള്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞതേയുള്ളൂ, സഖാക്കള്‍ എല്ലാം ശരിയാക്കി!

മൂന്ന് ജ്ഞാനികള്‍

മൂന്ന് ജ്ഞാനികള്‍

അന്ന് ഈ വാനനിരീക്ഷണ കേന്ദ്രം ഒന്നും ഇല്ലായിരുന്നല്ലോ... ഇന്നായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ നടന്നേനെയെന്ന്!

പറയാന്‍ പാടുണ്ടോ...

പറയാന്‍ പാടുണ്ടോ...

ഹിന്ദുക്കളാരും ക്രിസ്മസ് ആഘോഷിക്കരുത് എന്ന് പറയുന്ന സംഘികളോട് തന്നെ ഇങ്ങനെ പറയണം!!!

യൂദാസ് ജയന്തി!!!

യൂദാസ് ജയന്തി!!!

ഓണം വാമന ജയന്തിയാണെന്ന് പറഞ്ഞ് ടീംസ് ആണല്ലോ ഇവിടെ ഉള്ളത്. അപ്പോള്‍ ക്രിസ്മസ് യൂദാസ് ജയന്തിയാണെന്ന് പറഞ്ഞ് ആഘോഷിച്ചാല്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയില്ല.

പരോള്‍ അല്ല, കരോള്‍

പരോള്‍ അല്ല, കരോള്‍

കുറച്ചായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരിത്തിരി റിലാസ്‌കേഷന്‍ ഒക്കെ കിട്ടിയതായിരുന്നു. ഇപ്പോള്‍ ഒരു നല്ല ക്രിസ്മസ് വന്നപ്പോള്‍ പിന്നേയും തിരുവഞ്ചൂരിന് ട്രോള്‍!

ഒരു മാറ്റവും വേണ്ട

ഒരു മാറ്റവും വേണ്ട

പണ്ട് കെജി മാര്‍ക്കോസ് പാടി ഹിറ്റാക്കിയ പാട്ടാണ്. അന്ന് തുടങ്ങിയതാ... ഇന്നും അത് തന്നെ. ഈ പാട്ടായതുകൊണ്ട് ഒരു റിലാക്‌സേഷനൊക്കെയുണ്ട്... അത് മാറ്റണ്ട!

അരവണ പ്രതികാരം

അരവണ പ്രതികാരം

ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിക്കരുത്, അവര്‍ തരുന്ന കേക്കും വൈനും കഴിക്കരുത് എന്നൊക്കെ പറയാം... പക്ഷേ, അരവണയുടെ കണക്ക് ചോദിക്കാന്‍ നില്‍ക്കുന്നവരോടാണ് പറയുന്നത് എന്ന് കൂടി ഓര്‍ക്കണം!

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media trolls on Christmas and Sangh Parivar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്