Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര് കൊല്ലപ്പെട്ടാലും നഷ്ടമാകുന്നത് മനുഷ്യ ജീവൻ!!രാഷ്ട്രീയ സംഘർഷങ്ങളിൽ പിണറായി സർക്കാരിന് വിമർശനം!!

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങൾ ദൗർഭാഗ്യകരമാണെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദില്ലി: കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങള്‍ പിണറായി സർക്കാരിന് കൂടുതൽ തലവേദനയാകുന്നു. രാഷ്ട്രീയ സംഘർഷങ്ങളിൽ വിശദീകരണം ആരാഞ്ഞ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ കേരളത്തിന് നോട്ടീസ് അയച്ചു. കേരളത്തിലേക്ക് അന്വേഷണത്തെ സംഘത്തെ അയക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യവും നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പരാതിയിലാണ് കമ്മീഷൻറെ നടപടി. വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങൾ ദൗർഭാഗ്യകരമാണെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

attack

ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗം കൊല്ലപ്പെട്ടാലും ഇല്ലാതാകുന്നത് മനുഷ്യജീവനാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരിക്കുന്നു. തലസ്ഥാനത്തെ ബിജെപി സിപിഎം സംഘർഷങ്ങളിൽ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ് . രാഷ്ട്രീയ കൊലപാതകങ്ങൾ പാർലമെന്റിൽ തന്നെ ചര്‍ച്ചയായി. രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ഞായറാഴ്ച കേരളത്തിലെത്തുന്നുണ്ട്.

രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് പിണറായി വിജയൻ ആർഎസ്എസ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സംയമനം പാലിക്കാൻ ഇരുപാർട്ടികളും അണികളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം അങ്ങിങ്ങ് അക്രമങ്ങൾ തുടരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+