മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; ഉത്തരവുമായി ആർഒസി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും, പ്രമുഖ സംരംഭകയുമായ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവത്തിൽ പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും, കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും അന്വേഷഷണം നടത്തും. ആരോപണ വിധേയമായ എക്‌സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്നാണ് ഉത്തരവില്‍ പറയുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരുവിൽ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്‌ടര്‍ കെഎം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസി, എ ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്‌ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.
അതേസമയം, ആരോപണങ്ങള്‍ക്ക് അവ്യക്തമായ മറുപടികളാണ് സിഎംആര്‍എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയത്. എന്നാൽ മറുപടി നല്‍കാന്‍ പോലും കെഎസ്ഐഡിസി തയ്യാറായിരുന്നില്ല. മേൽപറഞ്ഞ മൂന്ന് സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി പരിശോധിക്കാൻ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. നിലവിൽ കമ്പനീസ് ആക്‌ട് 2013ലെ 210.1.സി സെക്ഷൻ പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്നായിരുന്നു നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ചെയ്യാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്നും, ഇത് മാസപ്പടി ആണെന്നുമായിരുന്നു ആരോപണം.
എന്നാൽ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഒരുപോലെ നിഷേധിച്ചിരുന്നു. എന്ന് മാത്രമല്ല നൽകിയ സേവനത്തിനാണ് പണം കൈപ്പറ്റിയതെന്നും, മുഖ്യമന്ത്രിയുടെ മകൾ ആയത് കൊണ്ടാണ് വീണ വിജയനെ നിരന്തരം നോട്ടമിടുന്നതെന്നും, ആരോപണത്തിൽ കഴമ്പില്ലെന്നും സിപിഎം പ്രതിരോധം തീർക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications