ഇരിപ്പിടം 240 പേര്‍ക്ക് മാത്രം; സത്യപ്രതിജ്ഞയ്ക്കൊരുങ്ങി സെന്‍ട്രല്‍ സ്റ്റേഡിയം, ഒരുക്കങ്ങള്‍ അറിയാം
തിരുവനന്തുപരം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തയ്യാറായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം. 500 പേര്‍ ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതെങ്കിലും സത്യപ്രതിജ്ഞ പന്തലില്‍ 240 പേര്‍ക്കുള്ള കസേര മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രതിപക്ഷത്ത് നിന്നുള്‍പ്പടെ ക്ഷണിക്കപ്പെട്ട പലരും ചടങ്ങിലേക്ക് നേരിട്ട് എത്തില്ലെന്ന വ്യക്തമാക്കിയതോടെയാണ് ആളുകളുടെ എണ്ണം കുറഞ്ഞത്. അധികം ആളെത്തിയാല്‍ മാത്രമാവും വേദിയിലെ കസേരയുടെ എണ്ണം വര്‍ധിപ്പിക്കുക.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തുന്നത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്രമീകരിച്ചാണ് ഇരിപ്പിടങ്ങൾ പോലും സജ്ജമാക്കിയിട്ടുണ്ട്. നിയുക്ത മന്ത്രിമാര്‍, അവരുടെ കുടുംബാഗംങ്ങള്‍, മുന്‍ മന്ത്രിമാര്‍, മറ്റ് പ്രമുഖര്‍ എന്നിവരുള്‍പ്പടെ എല്ലാവര്‍ക്കും പേരെഴുതിയ പ്രത്യേക ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയും.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമാണ് മുന്‍ നിരയില്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ചടങ്ങുകള്‍ എല്ലാവര്‍ക്കും കാണാനായി വീഡിയോ വാളുകൾ അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന പന്തലിന് പുറത്ത് രണ്ട് ചെറിയ ഉപന്തലുകളും തയ്യാറാക്കിയിട്ടുണ്ട്. അമ്പതോളം കലാകാരന്‍മാര്‍ അണിനിരന്നുള്ള 'ഗീതാജ്ഞലി' യും സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്ന ഗീതാജ്ഞലയില്‍ യേശുദാസ് ഉള്‍പ്പടേയുള്ളവര്‍ ഗാനം ആലപിക്കും. നടന്‍ മമ്മൂട്ടിയാണ് 'ഗീതാജ്ഞലി'ക്ക് ആമുഖം നല്‍കുക.
Recommended Video

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications