കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്​ പ്രളയകാലത്ത്​ നൽകിയ അരിയുടെ പണം ആവശ്യപ്പെട്ട്​ കേന്ദ്രം

Google Oneindia Malayalam News

Recommended Video

cmsvideo
Centre demands the amount of rice given during flood | Oneindia Malayalam

തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ തഴഞ്ഞ പിന്നാലെ പ്രളയ ദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച അരിയുടെ വിലയായി 205.81 കോടി നല്‍കണമെന്നാണ് ആവശ്യം.

89,540 മെട്രിക് ടൺ അരിയാണ് പ്രളയകാലത്ത് എഫ്സിഐ വഴി കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നത്. ഇതിന്‍റെ പണം എത്രയും വേഗം നല്‍കണമെന്നും ഇല്ലേങ്കില്‍ നടപടി സ്വീകരിക്കുമെന്നുമാണ് എഫ്സിഐ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

pinarayi-vijayan-kerala-

നേരത്തേ ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപയുടെ പ്രളയ സഹായം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മാത്രം സഹായം അനുവദിച്ചിരുന്നില്ല. 2101 കോടി രൂപയായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.

സെപ്റ്റംബർ ഏഴിനാണ് പ്രളയ സഹായം അഭ്യര്‍ത്ഥിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രസംഘം കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 2018ലും കേരളത്തിന് മതിയായ പ്രളയ സഹായം കേന്ദ്രം അനുവദിച്ചിരുന്നില്ല.

രണ്ടും കല്‍പ്പിച്ച് പ്രിയങ്ക; ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാന്‍ മാസ്റ്റര്‍ പ്ലാന്‍രണ്ടും കല്‍പ്പിച്ച് പ്രിയങ്ക; ന്യൂനപക്ഷങ്ങളെ കൈയ്യിലെടുക്കാന്‍ മാസ്റ്റര്‍ പ്ലാന്‍

കുട്ടനാട്; പാലാ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണായക നീക്കംകുട്ടനാട്; പാലാ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണായക നീക്കം

ഹിന്ദു-മുസ്ലീം സംഘര്‍ഷമാണ് ബിജെപി പ്രതീക്ഷിച്ചത്; മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ ശിവസേനഹിന്ദു-മുസ്ലീം സംഘര്‍ഷമാണ് ബിജെപി പ്രതീക്ഷിച്ചത്; മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ ശിവസേന

English summary
Centre demands the amount of rice given during flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X