ചാലക്കുടി കൊലപാതകം: രാജീവ് തനിക്ക് ബ്രോക്കര്‍ മാത്രം, കേസ് വേറെയുണ്ട്... വിശദീകരണവുമായി ഉദയഭാനു
കൊച്ചി: കേരളത്തിലെ പ്രമാദമായ പല കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി എത്തി ജനങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ ആളാണ് അഡ്വ സിപി ഉദയഭാനു. എന്നാല്‍ ചാലക്കുടിയില്‍ ബ്രോക്കറായ രാജീവിന്റെ കൊലപാതകത്തില്‍ സിപി ഉദയഭാനുവിനും പങ്കുണ്ട് എന്നാണ് ആരോപണം.
എന്നാല്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അഡ്വ ഉദയഭാനു. നിയമത്തെ ബഹുമാനിക്കുന്ന ഒരു അഭിഭാഷകനാണ് താന്‍ എന്നും ഇത്തരത്തിലുള്ള ഒരു കൃത്യത്തിന് ഒരിക്കലും കൂട്ടുനില്‍ക്കില്ലെന്നും ഉദയഭാനു പറഞ്ഞു.

കൊല്ലപ്പെട്ട രാജീവുമായി ഒരു ബ്രോക്കര്‍ എന്ന രീതിയിലുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഉദയഭാനു പറയുന്നു. രാജീവ് സ്ഥലം വാങ്ങുന്നതിനായി പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ സ്ഥലം നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടെന്നും സിപി ഉദയഭാനും വ്യക്തമാക്കി.
കേസിലെ പ്രതികളായ ജോണിയും രഞ്ജിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ ഉദയഭാനുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഉദയഭാനു കൂടി ആവശ്യപ്പെട്ടിട്ടാണ് രാജീവിനെ തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. എന്തായാലും കേസില്‍ ഉദയഭാനു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications