കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ടാക്‌സിയോ.. അത് കോഴിക്കോട്ടു വേണ്ട.. പരമ്പരാഗത ടാക്സിത്തൊഴിലാളികള്‍

Google Oneindia Malayalam News

കോഴിക്കോട്: ജീവിതോപാധികള്‍ തടസപ്പെടുത്തിക്കൊണ്ടുള്ള ഒരു തരത്തിലുള്ള സംവിധാനത്തെയും അംഗീകരിക്കില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ കോഴിക്കോടിന് മാത്രം അന്യംനില്‍ക്കുന്നതെന്തുകൊണ്ട് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തിലാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്.

മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..

തങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കികൊണ്ടുള്ള യാതൊരു സംവിധാനത്തെയും പിന്‍തുണക്കാനാകില്ലെന്നും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും വിവിധസംഘടനകളില്‍പ്പെട്ട തൊഴിലാളികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ രീതിയില്‍ സര്‍വീസ് ലഭ്യമാക്കുന്ന ആധുനിക സാങ്കേതിക വിദ്യ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പിന്തുണയോടെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

chamber

സാധാരണക്കാരായ ടാക്‌സി തൊഴിലാളികളുടെ തൊഴിലും ജീവിതവും
സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ചര്‍ച്ചയില്‍പങ്കെടുത്ത ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. പ്രേമന്‍ പറഞ്ഞു.ഓണ്‍ലൈന്‍ ടാക്‌സി സ്ഥാപനങ്ങള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലും തങ്ങള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ സമരത്തിലാണ്.നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുള്ള സംവിധാനമേ
നടപ്പാക്കാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഓണ്‍ലൈന്‍ സംവിധാനത്തില്‍ കൂലി കുറച്ച് വാങ്ങുന്നത് നിയമലംഘനമാണെന്ന് പറയാനാവില്ലെന്ന് ആര്‍ടിഒ സി.ജെ. പോള്‍സണ്‍ പറഞ്ഞു.

ശാരീരികമായ അക്രമം ആര്‍ക്കു നേരെയുണ്ടായാലും കേസ്എ ടുക്കാതിരിക്കാനാവില്ലെന്ന് സൗത്ത് അസിസ്റ്റന്റ് കമീഷണര്‍ കെ.പി. അബ്ദുള്‍ റസാഖ് പറഞ്ഞു. രണ്ടും നിയമപ്രകാരം നടക്കുന്ന സംവിധാനങ്ങളാണ്. നഗരത്തിലെ ടാക്‌സി തെഴിലാളികള്‍ എന്‍ഐടിയുടേയോ മറ്റോ സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആവശ്യക്കാര്‍ കുറയുന്ന സ്ഥലങ്ങളില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ടിവരാറുണ്ടെന്ന് ഓണ്‍ലൈന്‍ ടാക്‌സി പ്രതിനിധി ഫഹദ് പറഞ്ഞു.

ചര്‍ച്ചയ്ക്കിടയില്‍ മോഡറേറ്റര്‍ ഡോ. പി.പി. അനില്‍ കുമാര്‍ ഓണ്‍ലൈന്‍ടാക്‌സിയ്ക്ക് അനുകൂലമായി സംസാരിക്കുകയാണെന്ന് ആരോപിച്ച് ടാക്‌സി
തൊഴിലാളികള്‍ ബഹളം വച്ചു.സൗത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എം.സി. ദേവസ്യ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ.എം. രാജന്‍(ഐഎന്‍ടിയുസി), കെ.കെ. മമ്മു(സിഐടിയു), പി.കെ. നാസര്‍(എഐടിയുസി), ടി.കെ.എ. അസീസ് തുടങ്ങിയവരും ചര്‍ച്ചയില്‍പങ്കെടുത്തു. ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. നിധീഷ്,
സെക്രട്ടറി എം. നിത്യാനന്ദ കാമത്ത് എന്നിവരും സംസാരിച്ചു.

English summary
chamber of commerce against online taxi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X