
വീണ്ടും ചക്രവാതച്ചുഴി; അതിശക്ത മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.
Recommended Video
എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രമാണ് നിലവിൽ മുന്നറിയിപ്പുകൾ ഇല്ലാത്തത്.
നിങ്ങള്‍ യോഗയെ ജനകീയമാക്കി എന്നുള്ളത് ശരി... പക്ഷെ ഇത് വേണ്ട; രാംദേവിനോട് സുപ്രീംകോടതി
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. ഓഗസ്റ്റ് 27 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം. കേരള തീരത്ത് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.