വീരന്‍ ഇടതുമുന്നണിയിലേക്കെന്ന് സൂചന. ജെഡിയു പിളരുമോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ​എംപി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ജെഡിയു യുഡിഎഫ് വിടുമെന്ന തീരുമാനം ഏതാണ്ട് ഉറപ്പായി. എല്‍ഡിഎഫിലേക്ക് തന്നെയാണ് വീരന്‍റെ നോട്ടം എന്ന കാര്യത്തില്‍ സംശയമില്ല. ഇടതുമുന്നണിയുമായുള്ള ഇടച്ചില്‍ എന്നേയ്ക്കുമല്ല. രാഷ്ടീയാഭിജാത്യം കാണിച്ചത് ഇടതുമുന്നണി മാത്രമാണെന്ന് വിരേന്ദ്രകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു.

കുമ്മനത്തിനെന്താ കൊമ്പുണ്ടോ? സുരക്ഷാ ക്രമീകരണങ്ങളൊന്നും പ്രശ്നമില്ല, എല്ലാ സ്ഥലത്തും കയറി പരിശോധന!

ഇതില്‍ നിന്ന് കാര്യം വ്യക്തമാണ് മുന്നണി പ്രവേശത്തിന് മുന്നേ എല്‍ഡിഎഫിനെ സുഖിപ്പിക്കലായിരിക്കാം ചിലപ്പോള്‍ വീരന്‍റെ ലക്ഷ്യം. എന്നാല്‍ വീരേന്ദ്രകുമാറിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോടിയേരിയും വൈക്കം വിശ്വനം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു എന്നാല്‍ വീരേന്ദ്രകുമാറും പാര്‍ട്ടിയും യുഡിഎഫ് വിടില്ലെന്ന് രമേശ് ചെന്നിത്തല വ്യാഴായ്ച മാധ്യമങ്ങോട് പറഞ്ഞിരുന്നു.

 veeran

നിലവില്‍ ജെഡിയുവിന് കേരളത്തില്‍ എംഎല്‍എമാരില്ല . വീരന്‍ പാര്‍ട്ടി വിടുന്നതോടെ ജെഡിയുവിലെ ഒരു വിഭാഗം യുഡിഎഫില്‍ ഉറച്ച് നില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യുഡിഎഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെപി മോഹനനെപ്പോലെയുള്ളവര്‍ യുഡിഎഫ് വിടാന്‍ സാധ്യത കുറവാണ്. പ്രമുഖ ജനതാദള്‍ നേതാവായിരുന്നു പിആര്‍ കുറുപ്പിന്‍റെ മകന്‍ കൂടിയായ കെപി മോഹനന്‍ യു യുഡിഎഫ് മന്ത്രിസഭയിലെ മികച്ച മന്ത്രിമാരില്‍ ഒരാളായിരുന്നു.

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി; മൂക്കു പൊത്തിയ ഇന്ദിരയെ മറക്കരുത്, ആര്‍ത്തുവിളിച്ച് ജനം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ കല്‍പ്പറ്റ മണ്ധലത്തില്‍ നിന്ന് വീരേന്ദ്രകുമാറിന്‍റെ മകന്‍ എംവി ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടിരുന്നു. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ മണ്ധലത്തില്‍ നിന്നും ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണെന്ന് നേരത്തെ ആരോപണങ്ങള്‍ പുറത്ത് വന്നിരുന്നു. കോഴിക്കോട് പാര്‍ലമെന്‍റ് സീറ്റ് നല്‍കാത്തതില്‍ വീരേന്ദ്രകുമാരിന് നേരത്തെ പ്രതിഷേധമുണ്ടായിരു്നനു.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് യാദ്ധാര്‍ത്ഥ്യമാക്കാത്തതില്‍ പ്രതിഷേധവും ട്രോളും ശക്തം..

രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് പിന്തുണ നല്‍കിയതുമുതലാണ് വീരേന്ദ്രകുമാര്‍ നിതീഷുമായി അകലാനുണ്ടായ കാരണം. സംഘപരിവാറിന് അനുകൂലമായി നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വീരന്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയ പ്രസിഡന്‍റിന്‍റെ നീക്കത്തിനെതിരെ പരസ്യമായി തന്നെ വീരന്‍ രംഗത്ത് വന്നിരുന്നു.നിതീഷ്കുമാറുമായ് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെഡിയു സംസ്ഥാന ഘടകത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വീരേന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സമവായ നീക്കങ്ങള്‍ ഫലം കണ്ടില്ല; മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള യോഗം വൈകി

അതുകൊണ്ട് തന്നെ ഒന്നുകില്‍ പഴയ ജനതാദള്‍ എസുമായി ജെഡിയുവിനെ ലയിപ്പിച്ച് എല്‍ഡിഎഫിന്‍റെ ഭാഗമാവുക അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുക. നിലവിലെ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിന് വീരേന്ദ്രകുമാര്‍ മുതിരാനുള്ള സാധ്യതയും കുറവാണ്. വീരേന്ദ്രകുമാരിന്‍റെ തീരുമാനത്തോട് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പുള്ളതായി സൂചനകള്‍ പുറത്ത് വരുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
there is hints that jdu party kerala unit enters into ldf camp in the leadership of mp veerendrakumar. veerendrakumar plans to resign rajyasabha mp position which got from udf.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്