എല്ലാം താൻ തീരുമാനിക്കുമെന്ന് ചന്ദ്രശേഖരൻ!! കാനത്തിന്റേത് സെക്രട്ടറിയുടെ നിലപാട്!! കാനത്തെ തള്ളി?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ഇക്കാര്യത്തിൽ കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത് പാർട്ടി സെക്രട്ടറിയുടെ നിലപാടാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ ജൂലൈ ഒന്നിനാണ് മുഖ്യമന്ത്രിയുടെ യോഗം. എന്നാൽ യോഗത്തെ കുറിച്ച് അറിയില്ലെന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. വിളിക്കാത്ത യോഗത്തിന് റവന്യൂ മന്ത്രി എന്തിനു പോകണമെന്നും അദ്ദേഹം ആരാഞ്ഞിരുന്നു.

എല്ലാം താൻ തീരുമാനിക്കും

എല്ലാം താൻ തീരുമാനിക്കും

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് താൻ തീരുമാനിക്കുമെന്നാണ് റവന്യൂ മന്ത്രി പറയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

സെക്രട്ടറിയുടെ അഭിപ്രായം

സെക്രട്ടറിയുടെ അഭിപ്രായം

യോഗത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് കാനം പറഞ്ഞത് പാർട്ടി സെക്രട്ടറുയുടെ നിലപാട് മാത്രമാണെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്. എന്നാൽ യോഗത്തെ കുറിച്ച് അറിയില്ലെന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. വിളിക്കാത്ത യോഗത്തിന് റവന്യൂ മന്ത്രി എന്തിനു പോകണമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

വിവാദ യോഗം

വിവാദ യോഗം

ഭൂമി ഒഴിപ്പിക്കൽ നടപടി സംബന്ധിച്ച് മൂന്നാറിൽ നിന്നുള്ള സർവ കക്ഷി സംഘം മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ജൂലൈ ഒന്നിന് മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു ഇതിലേക്ക് സിപിഐക്ക് ഔദ്യോഗിക ക്ഷണം ഉണ്ടായിരുന്നില്ല. ചന്ദ്രശേഖരനെയും ക്ഷണിച്ചിരുഇതാണ് കാനത്തെ ചൊടിപ്പിച്ചത്.

ആഞ്ഞടിച്ച് കാനം

ആഞ്ഞടിച്ച് കാനം

സിപിഎം മാത്രമല്ല സർക്കാരെന്ന് കഴിഞ്ഞ ദിവസം കാനം മുന്നറിയിപ്പ് നൽകിയിരുന്നു. ഭരണ ഘടനയനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കേണ്ടതെന്നും കാനം വ്യക്തമാക്കി. സർക്കാരിന്റെ നയം മനസിലാക്കുന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള ബാധ്യതയാണ് സർക്കാരിനുള്ളതെന്ന് കാനം പറഞ്ഞു. റവന്യൂ മന്ത്രിയെ ക്ഷണിക്കാതെ ഇത്തരത്തിലൊരു യോഗം വിളിക്കുന്ന കീഴ് വഴക്കം ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രി പങ്കെടുക്കാത്ത യോഗത്തിൽ എന്തു തീരുമാനമാണ് എടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സിപിഐ ആവശ്യപ്പെട്ടു

സിപിഐ ആവശ്യപ്പെട്ടു

അതേസമയം സിപിഐ കൂടി ആവശ്യപ്പെട്ടിട്ടാണ് ഇത്തരത്തിലൊരു യോഗം വിളിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സിഎ കുര്യനും സർവകക്ഷി സംഘത്തിൽ ഉണ്ടായിരുന്നതായി കോടിയേരി വ്യക്തമാക്കി.

സിപിഎമ്മിന് അഭിപ്രായമില്ല

സിപിഎമ്മിന് അഭിപ്രായമില്ല

അതേസമയം ചന്ദ്രശേഖരൻ രാജി വയ്ക്കണമെന്ന് സിപിഎമ്മിന് അഭിപ്രായമില്ലെന്നും കോടിയേരി വക്തമാക്കി. ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ ഭൂമി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ റവന്യൂ മന്ത്രി രാജി വയ്ക്കണമെന്ന് രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

ഭൂമി ഒഴിപ്പിക്കൽ

ഭൂമി ഒഴിപ്പിക്കൽ

മൂന്നാർ പോലീസ് സ്റ്റേഷനു സമീപത്തുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് സർവകക്ഷി സംഘം മുഖ്യമന്ത്രിയെ സമീപിച്ചത്. 12 വർഷമായി സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഭൂമിയാണിത്. ശ്രീറം വെങ്കിട്ടരാമനെ മാറ്റണമെന്നാണ് ആവശ്യം.

റവന്യൂ മന്ത്രിയുടെ കത്ത്

റവന്യൂ മന്ത്രിയുടെ കത്ത്

എന്നാൽ ഇത്തരത്തിലൊരു യോഗം വിളിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരൻ കത്ത് നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് പിണറായി യോഗം വിളിച്ചത്. സബ്കളക്ടറും റവന്യൂവിഭാഗവും നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഇടത് നയം തന്നെയാണ് നടപ്പാക്കുന്നതെന്നും റവന്യൂമന്ത്രി പിണറായിയെ അറിയിച്ചു.

English summary
chandrasekharan rejects kanam rajendran's comment on chief minister's meeting
Please Wait while comments are loading...