കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദമ്പതിമാരുടെ ആത്മഹത്യാ കേസില്‍ വഴിത്തിരിവ്; ആത്മഹത്യാക്കുറിപ്പിലുള്ളത്... സിപിഎം നേതാവ് കുടുങ്ങും

  • By Desk
Google Oneindia Malayalam News

കോട്ടയം: ചങ്ങനാശേരിയില്‍ സ്വര്‍ണ മോഷണക്കേസില്‍ പോലീസ് ചോദ്യം ചെയ്തുവിട്ട ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഎം നേതാവും പോലീസും കുടുങ്ങും. പുഴവാത് ഇല്ലംവള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. പോലീസ് ചോദ്യം ചെയ്തുവിട്ടതിന് പിന്നാലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദമ്പതികളുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. സ്വര്‍ണം മോഷ്ടിച്ചുവെന്ന് പോലീസ് മര്‍ദ്ദിച്ച് എഴുതി വാങ്ങിയെന്നാണ് ആത്മഹത്യാകുറപ്പിലുള്ളത്. സ്വര്‍ണമോ പണമോ നല്‍കിയില്ലെങ്കില്‍ ഇനിയും മര്‍ദ്ദിക്കുമെന്ന് ദമ്പതികള്‍ക്ക് ഭയമുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നത്. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ ഇങ്ങനെ....

ബുധനാഴ്ച വൈകീട്ട്

ബുധനാഴ്ച വൈകീട്ട്

ബുധനാഴ്ച വൈകീട്ടാണ് ഇരുവരെയും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സിപിഎം നഗരസഭാംഗമായ സജികുമാറിന്റെ പരാതിയിലാണ് സുനിലിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സുനിലിനൊപ്പം ഭാര്യ രേഷ്മയും പോലീസ് സ്‌റ്റേഷനില്‍ പോയിരുന്നു. സ്റ്റേഷനില്‍ വച്ച് ക്രൂര മര്‍ദ്ദനമേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാരണം സിപിഎം കൗണ്‍സിലര്‍

കാരണം സിപിഎം കൗണ്‍സിലര്‍

ആത്മഹത്യക്ക് കാരണം സിപിഎം കൗണ്‍സിലര്‍ സജികുമാറാണാണെന്ന് കുറിപ്പില്‍ പറയുന്നു. സജികുമാര്‍ തന്നെയാണ് സ്വര്‍ണം വിറ്റതെന്ന് കുറിപ്പിലുണ്ട്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നുവത്രെ സജികുമാര്‍ സ്വര്‍ണം വിറ്റത്. എന്നാല്‍ അത് സുനില്‍ മോഷ്ടിച്ചുവെന്ന് ആരോപിക്കുകയായിരുന്നു.

മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിച്ചു

മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിച്ചു

പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കുയായിരുന്നു. സ്വര്‍ണം മോഷ്ടിച്ചുവെന്ന് എഴുതിവാങ്ങി. സ്വര്‍ണമോ എട്ട് ലക്ഷം രൂപയോ തിരിച്ചുകൊടുക്കണമെന്ന് സജികുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഒരിക്കലും അത് സാധിക്കില്ല. ഇനിയും മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയമുള്ളതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും സുനില്‍ സഹോദരനോട് പറഞ്ഞുവത്രെ.

സ്വര്‍ണത്തിന്റെ കണക്ക്

സ്വര്‍ണത്തിന്റെ കണക്ക്

സുനില്‍ സിപിഎം കൗണ്‍സിലര്‍ സജികുമാറിന്റെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 12 വര്‍ഷത്തോളമായി. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജി പരാതി കൊടുത്തത്. 100 ഗ്രാം സുനില്‍ പലപ്പോഴായി എടുത്തിട്ടുണ്ട്. ബാക്കി സജികുമാര്‍ അയാളുടെ വീടുപണിക്ക് എടുത്തതാണെന്നും കുറിപ്പില്‍ പറയുന്നു.

മറ്റു മാര്‍ഗമില്ല, മരിക്കുന്നു

മറ്റു മാര്‍ഗമില്ല, മരിക്കുന്നു

മുഴുവന്‍ സ്വര്‍ണവും സുനിലാണ് എടുത്തതെന്നാണ് പരാതി കൊടുത്തത്. ബുധനാഴ്ചക്കകം എട്ട് ലക്ഷം രൂപ കൊടുക്കണമെന്ന് തങ്ങളെ നിര്‍ബന്ധിച്ച് എഴുതിപ്പിക്കുകയും ചെയ്തു. ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് പോലീസ് ഇക്കാര്യം എഴുതി വയ്പ്പിച്ചത്. എന്റെ താലിമാല വിറ്റാണ് വാടക വീട് എടുത്തത്. ഇനി എട്ട് ലക്ഷം കൊടുക്കാന്‍ മാര്‍ഗമില്ല. ഞങ്ങള്‍ മരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഇനിയും മര്‍ദ്ദനമേല്‍ക്കും

ഇനിയും മര്‍ദ്ദനമേല്‍ക്കും

എട്ട് ലക്ഷം നല്‍കാന്‍ തങ്ങളുടെ കൈയ്യില്‍ പണമില്ലെന്നും സ്റ്റേഷനില്‍ ചെന്നാല്‍ ഇനിയും മര്‍ദ്ദിക്കുമെന്നും സുനില്‍ സഹോദരന്‍ അനിലിനെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ചു. അല്‍പ്പം ദൂരെയാണ് അനിലിന്റെ വീട്. ഫോണ്‍ കട്ട് ചെയ്ത് അനില്‍ ഓടി വന്നപ്പോഴേക്കും ഇരവരും കട്ടിലില്‍ കിടക്കുകയിരുന്നുവെന്ന് അനില്‍ പറയുന്നു.

ഹര്‍ത്താല്‍ പൂര്‍ണം

ഹര്‍ത്താല്‍ പൂര്‍ണം

പ്രതിപക്ഷ പാര്‍ട്ടികള്‍ ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. പോലീസ് മര്‍ദ്ദനമാണ് ദമ്പതികളുടെ മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ചങ്ങനാശേരി എസ്‌ഐ ഷമീര്‍ഖാനെ സ്ഥലം മാറ്റി. വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് ഡിവൈഎസ്പിയുടെ പ്രതികരണം.

English summary
Changanasseri Couple Suicide note found, hint against Police, CPM Councilor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X