ക്രിയാത്മക പ്രതിപക്ഷ നേതാവിൽ നിന്നും "കീഴടങ്ങൽ" പ്രതിപക്ഷ നേതാവായ മാറ്റം; വിമർശിച്ച് ജയരാജൻ
തിരുവന്തപുരം; ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ട്രറി എംവി ജയരാജൻ.ലീഗ് സമ്മർദ്ദത്തിന് വഴങ്ങാതെ വിഡി സതീശൻ ക്രിയാത്മക പ്രതിപക്ഷ നേതാവായി പ്രവർത്തിക്കണമെന്ന് ജയരാജൻ പറഞ്ഞു. ഇപ്പോൾ ആനുകൂല്യം ലഭിക്കുന്നവർക്ക് ഒരു കുറവും വരുത്താതെ ജനസംഖ്യ ആനുപാതികമായി സ്കോളർഷിപ്പ് നൽകുന്ന സർക്കാർ നടപടി പ്രതിപക്ഷ നേതാവു പോലും ആദ്യം സ്വാഗതം ചെയ്തു. വർഗ്ഗീയ വാദികളുടെ കൂടാരത്തിൽ കഴിയുന്ന പല കോൺഗ്രസ് നേതാക്കളേയും പോലെ പിന്നീട് വി.ഡി സതീശനും ഒരു നിമിഷം തരംതാണപ്പോൾ മാറ്റി പറയുകയാണുണ്ടായതെന്ന് ജയരാജൻ പറഞ്ഞു.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ
വിധി വന്നപ്പോൾ ചിലർക്ക് ഉണ്ടായിരുന്ന ആശങ്ക കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകുമോ എന്നതായിരുന്നു. അത് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ പറയുന്ന വാക്ക് നടപ്പാക്കാനുള്ള വാക്കാണ്. അത് എല്ലാവർക്കും അറിയാം. ഇതിനു മുമ്പുള്ള അനുഭവം അതാണ് തെളിയിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ക്രിയാത്മക പ്രതിപക്ഷ നേതാവിൽ നിന്നും "കീഴടങ്ങൽ" പ്രതിപക്ഷ നേതാവായ മാറ്റം
ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ വർഗ്ഗീയ വികാരം കുത്തിയിളക്കാൻ ശ്രമിക്കുന്നവർ നല്ല നിലയിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഭാവിയെ മാത്രമല്ല, നാടിന്റെ ഭാവിയെക്കൂടി അപകടത്തിലാക്കുകയാണ്. ഇപ്പോൾ ആനുകൂല്യം ലഭിക്കുന്നവർക്ക് ഒരു കുറവും വരുത്താതെ ജനസംഖ്യ ആനുപാതികമായി സ്കോളർഷിപ്പ് നൽകുന്ന സർക്കാർ നടപടി പ്രതിപക്ഷ നേതാവു പോലും ആദ്യം സ്വാഗതം ചെയ്തു. വർഗ്ഗീയ വാദികളുടെ കൂടാരത്തിൽ കഴിയുന്ന പല കോൺഗ്രസ് നേതാക്കളേയും പോലെ പിന്നീട് വി.ഡി സതീശനും ഒരു നിമിഷം തരംതാണപ്പോൾ മാറ്റി പറയുകയാണുണ്ടായത്.
"ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന്" എന്ന സന്ദേശം ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ചപ്പോൾ ജനങ്ങൾ ആകെ ഏറ്റെടുത്ത നാടാണ് കേരളം. ഉത്തരേന്ത്യയല്ല കേരളം.മുസ്ലീം ആയാലും ക്രിസ്ത്യാനി ആയാലും പഠിക്കുന്ന വിദ്യാർത്ഥികളെ ഭിന്നിപ്പിക്കരുത്. അത് ആര് ചെയ്താലും ഉത്തരേന്ത്യയിൽ സംഘികൾ നടത്തന്നതു പോലെ കാട്ടാളത്തമാണ്. ജനസംഖ്യ ആനുപാതികമായി സ്കോളർഷിപ്പ് നൽകണമെന്നത് ഹൈക്കോടതി വിധിയാണ്.
വിധി വന്നപ്പോൾ ചിലർക്ക് ഉണ്ടായിരുന്ന ആശങ്ക കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകുമോ എന്നതായിരുന്നു. അത് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ പറയുന്ന വാക്ക് നടപ്പാക്കാനുള്ള വാക്കാണ്. അത് എല്ലാവർക്കും അറിയാം. ഇതിനു മുമ്പുള്ള അനുഭവം അതാണ് തെളിയിക്കുന്നത്. ലീഗ് സമ്മർദ്ദത്തിന് വഴങ്ങാതെ വി.ഡി സതീശൻ ക്രിയാത്മക പ്രതിപക്ഷ നേതാവായി പ്രവർത്തിക്കണം.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications