ദിലീപിന് മുന്നിലെ പ്രധാന വെല്ലുവിളി മുന്‍ഭാര്യ...!! മഞ്ജുവിന്റെ വാക്ക് ദിലീപിന് കൊലച്ചോര്‍..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം, തെളിവ് ശേഖരണവും മൊഴിയെടുക്കലുമെല്ലാം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ദിലീപ് ജാമ്യാപേക്ഷയുമായി മുന്നോട്ട് നീങ്ങുന്നതിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്. അതിനിടെ ദിലീപിനെതിരെ പ്രധാന സാക്ഷി ആവുക മുന്‍ഭാര്യ മഞ്ജു വാര്യര്‍ ആണെന്നും സൂചനയുണ്ട്.

ദിലീപിന്റെ ആദ്യ വിവാഹം...മഞ്ജു പറഞ്ഞത്...കാവ്യയുടെ ബന്ധം..! ലിബർട്ടി ബഷീർ പലതും വെളിപ്പെടുത്തുന്നു!!

ദിലീപിനെ തകര്‍ക്കാന്‍ ശത്രുക്കളുടെ ഗൂഢാലോചന !! നടക്കുന്നത് പകപോക്കല്‍ !! ലക്ഷ്യം ദിലീപ് മാത്രമല്ല !

പ്രധാന സാക്ഷി

പ്രധാന സാക്ഷി

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കേസിലാണ് പോലീസ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നത്. രണ്ടാം പ്രതിയാകുന്ന ദിലീപിനെതിരെയുളള പ്രധാന സാക്ഷികളിലൊരാള്‍ മഞ്ജു വാര്യര്‍ ആയിരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്തോളം വകുപ്പുകൾ

പത്തോളം വകുപ്പുകൾ

സിനിമാ രംഗത്ത നടീനടന്മാരടക്കം നിരവധി പേരുടെ സാക്ഷിമൊഴികള്‍ പോലീസ് രേഖപ്പെടുത്തുന്നുണ്ട്. ഗൂഢാലോചന, ബലാത്സംഗം, തെളിവ് നശിപ്പിക്കള്‍ അടക്കം പത്തോളം വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.

മഞ്ജുവിന്റെ മൊഴി

മഞ്ജുവിന്റെ മൊഴി

ദിലീപിന് മുന്നില്‍ കേസില്‍ പ്രധാന വെല്ലുവിളി ആവുക ആദ്യഭാര്യ കൂടിയായ മഞ്ജു വാര്യരുടെ സാക്ഷി മൊഴിയാവും. ഇരുവരുടേയും കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ കേസിലെ നിര്‍ണായക വിവരമാണ്.

പോലീസ് വാദം ഇങ്ങനെ

പോലീസ് വാദം ഇങ്ങനെ

ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതിന് പിന്നിലെ കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത് കുടുംബകാര്യത്തില്‍ ഇടപെട്ടു എന്നതാണ്. അതായത് കാവ്യാ മാധവനുമായി നടനുണ്ടായിരുന്ന ബന്ധം നടി മഞ്ജുവിനെ അറിയിച്ചതിനുള്ള പ്രതികാരം എന്നാണ് പോലീസ് ഭാഷ്യം.

കോടതിയിൽ എന്താകും

കോടതിയിൽ എന്താകും

ഈ വാദം കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ അതിനനുസരിച്ചുള്ള സാക്ഷി മൊഴി മഞ്ജു വാര്യര്‍ നല്‍കണം. തന്റെ മകളുടെ അച്ഛനെതിരെ കേസ് കോടതിയില്‍ എത്തുമ്പോള്‍ മഞ്ജു വാര്യര്‍ എന്ത് നിലപാടെടുക്കും എന്ന് കണ്ടറിയേണ്ടതാണ്.

ആത്മഹത്യാപരം

ആത്മഹത്യാപരം

അടുത്ത സുഹൃത്ത് കൂടിയായ നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഞ്ജു വാര്യരുടെ നേതൃത്തില്‍ വനികളുടെ സംഘടന പോലും പിറവിയെടുത്തത്. അതുകൊണ്ട് തന്നെ ഈ കേസില്‍ പിറകോട്ട് പോകുന്നത് മഞ്ജുവിന് ആത്മഹത്യാപരമാണ്

സ്വാധീനിക്കാനാവില്ല

സ്വാധീനിക്കാനാവില്ല

കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നതാണ് ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍്ക്കാന്‍ പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ച വാദങ്ങളിലൊന്ന്. എന്നാല്‍ നടിയേയും മഞ്ജു വാര്യരേയും ഒരിക്കലും ദിലീപിന് സ്വാധീനിക്കാന്‍ സാധിക്കില്ലെന്നാണ് നടന്റെ അഭിഭാഷകന്‍ വാദിച്ചത്.

ജാമ്യം തടയുക ലക്ഷ്യം

ജാമ്യം തടയുക ലക്ഷ്യം

90 ദിവസത്തെ സാവകാശം കുറ്റപത്രം സമര്‍പ്പ്ക്കാനായി പോലീസിന് മുന്നിലുണ്ട്. എന്നാല്‍ അത് വരെ വൈകിപ്പിക്കാതെ 30 ദിവസത്തിനകം കുറ്റപത്രംസമര്‍പ്പിച്ച് ദിലീപ് പുറത്തിറങ്ങുന്നത് തടയാനാണ് പോലീസ് ലക്ഷ്യമിടുന്നത്.

പോലീസ് പറഞ്ഞത്

പോലീസ് പറഞ്ഞത്

കേസിൽ ദിലീപിനെതിരെ മഞ്ജു വാര്യർ സാക്ഷി ആകുമെന്നും ഇല്ലെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. സ്ത്രീകളാരും കേസിൽ സാക്ഷികളായില്ല എന്നാണ് ആലുവ റൂറൽ എസ്പി എംവി ജോർജ് അന്ന് വ്യക്തമാക്കിയിരുന്നത്. രണ്ട് തവണ മഞ്ജുവിന്റെ മൊഴി പോലീസ് എടുത്തിരുന്നു.

English summary
Manju Warrier to be one of the witnesses against Dileep in actress case.
Please Wait while comments are loading...