Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്തും മഞ്ചേശ്വരത്തും അല്ല... ആദ്യം താമര വിരിഞ്ഞത് ചാത്തന്നൂരില്‍; സര്‍പ്രൈസ് വിജയം

സംസ്ഥാന നിയമസഭയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബി ജെ പി അക്കൗണ്ട് തുറന്നിരിക്കുകയാണ്. ബി ജെ പി ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലങ്ങളില്‍ ഏറെ പിന്നിലായിരുന്ന ചാത്തന്നൂരിലൂടെയാണ് ആദ്യം തന്നെ പാര്‍ട്ടി അക്കൗണ്ട് തുറന്നിരിക്കുന്നത്. ബി ജെ പിയുടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബി ബി ഗോപകുമാറാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ബി ജെ പി പ്രധാനമായും 7 എ ക്ലാസ് മണ്ഡലങ്ങളായിരുന്നു പട്ടികപ്പെടുത്തിയിരുന്നത്.

Kerala Election Results: കേരളത്തില്‍ യുഡിഎഫ് തരംഗം? ചെങ്കോട്ടകള്‍ തകര്‍ന്ന് വീഴുന്നു
Kerala Election Results: കേരളത്തില്‍ യുഡിഎഫ് തരംഗം? ചെങ്കോട്ടകള്‍ തകര്‍ന്ന് വീഴുന്നു

നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട്, ചാത്തന്നൂര്‍ എന്നിവയായിരുന്നു അത്. ഈ ലിസ്റ്റില്‍ അവസാന സ്ഥാനത്തായിരുന്നു ചാത്തന്നൂര്‍. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ചാത്തന്നൂരില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നെങ്കിലും ടോപ് 5 ല്‍ ബി ജെ പി ഈ മണ്ഡലത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ മണ്ഡലത്തിലെ ബി ജെ പി പ്രവര്‍ത്തകര്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു.

Chathannur Election Results

ആ ആത്മവിശ്വാസമാണ് ഇപ്പോള്‍ ജയമായി മാറിയിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും മറികടന്ന വിജയമാണ് ചാത്തന്നൂര്‍ ബി ജെ പിക്ക് സമ്മാനിച്ചിരിക്കുന്നത്. കൊല്ലം ജില്ലയില്‍ ബി ജെ പി വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തിയ സീറ്റുകളിലൊന്നായിരുന്നു ചാത്തന്നൂര്‍. എന്നാല്‍, എക്‌സിറ്റ് പോളില്‍ ബി ജെ പിക്ക് ഇവിടെ വിജയം പ്രവചിക്കാതിരുന്നത് പ്രവര്‍ത്തകരെ ആശയക്കുഴപ്പിലാക്കി.

Kerala Election Results: കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമസഭയോ? നാണംകെട്ട തോല്‍വിയിലേക്ക് മാണി ഗ്രൂപ്പ്!!
Kerala Election Results: കേരള കോണ്‍ഗ്രസ് എം ഇല്ലാത്ത നിയമസഭയോ? നാണംകെട്ട തോല്‍വിയിലേക്ക് മാണി ഗ്രൂപ്പ്!!

അതേസമയം ഇന്ന് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറ്റി മറിക്കാന്‍ ബി ബി ഗോപകുമാറിനായി. ആര്‍ രാജേന്ദ്രന്‍ ആയിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ഥി. സൂരജ് രവിയായിരുന്നു യു ഡി എഫിനായി മത്സരിച്ചത്. 2016 ലും 2021 ലും സി പി ഐയിലെ ജി എസ് ജയലാല്‍ ആണ് മണ്ഡലത്തില്‍ ജയിച്ചത്. ആ രണ്ട് തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു.

ആ രണ്ട് വട്ടവും ഗോപകുമാര്‍ തന്നെയായിരുന്നു എന്‍ ഡി എ സ്ഥാനാര്‍ത്ഥി. നിലവില്‍ ബി ജെ പിയുടെ തിരുവനന്തപുരം മേഖലാ പ്രസിഡന്റാണ് ഗോപകുമാര്‍. ചാത്തന്നൂര്‍ മീനാട് സ്വദേശിയായ ഇദ്ദേഹം ചാത്തന്നൂര്‍ എസ് എന്‍ ട്രസ്റ്റ് എച്ച് എസ് എസില്‍ പ്രഥമാധ്യാപകനായിരുന്നു. ബിജെപിയുടെ കൊല്ലം ജില്ലാ മുന്‍പ്രസിഡന്റുമാണ്. ഇത് രണ്ടാം തവണയാണ് ബി ജെ പിക്ക് കേരള നിയമസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്.

സ്വര്‍ണത്തിനും വെള്ളിക്കും വിലയിടിഞ്ഞു.. ഈ ആഴ്ച കാത്തിരിക്കുന്നത് കൂടുതല്‍ ഇടിവ്?
സ്വര്‍ണത്തിനും വെള്ളിക്കും വിലയിടിഞ്ഞു.. ഈ ആഴ്ച കാത്തിരിക്കുന്നത് കൂടുതല്‍ ഇടിവ്?

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിലൂടെ നേമത്ത് ബി ജെ പി ജയിച്ചിരുന്നു. എന്നാല്‍ 2021 ല്‍ ആ സീറ്റ് നഷ്ടമായി. ഇന്ന് ചാത്തന്നൂരിന് പുറമെ നേമത്ത് കൂടി വിജയിക്കാനായിട്ടുണ്ട്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിത്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ ബി ജെ പിക്കായിരുന്നു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലം സുരേഷ് ഗോപിയിലൂടെ ബി ജെ പി സ്വന്തമാക്കിയിരുന്നു. ആ അര്‍ത്ഥത്തില്‍ ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഹാട്രിക് ജയമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+