ചോമ്പാല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര: ചോമ്പാല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഓര്‍ക്കാട്ടേരി
കെ.കെ.എം.ജി.വി.എച്ച്.എസ്.സ്കൂളില്‍ തിരശ്ശീല ഉയര്‍ന്നു.സ്വാഗത സംഘം ചെയര്‍മാന്‍ ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

kalolsavam

ചോമ്പാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.പി.സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.രാജന്‍ മാസ്റ്റര്‍, ഓ.മഹേഷ്‌ കുമാര്‍, വി.കെ.സന്തോഷ്‌ കുമാര്‍,മഞ്ജുഷ മഠത്തില്‍, എം.കെ.പ്രചിഷ,രാജന്‍ ചെറുവാട്ട്‌, എന്‍.ഉദയന്‍, ക്രസന്റ്അബ്ദുള്ള, ഓ.കെ. കുഞ്ഞബ്ദുള്ള, ഇ.ആര്‍.രഞ്ജിത്ത്ബാബു, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

English summary
cheembal sub-district 'kalolsavam' started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്