കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവാര്യര്‍ ചെങ്കൊടി പിടിക്കും? ചെങ്ങന്നൂരില്‍ മല്‍സരിക്കുമെന്ന് സൂചന, ചര്‍ച്ചകള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മഞ്ജു വാര്യരും രാഷ്ട്രീയത്തിലേക്ക്?? | Oneindia Malayalam

കൊച്ചി: പ്രമുഖ നടി മഞ്ജുവാര്യര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് സൂചന. അടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മഞ്ജുവിനെ മല്‍സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നുവെന്നാണ് വിവരം. യുഡിഎഫ് തട്ടകമായിരുന്ന ചെങ്ങന്നൂരില്‍ അട്ടിമറി വിജയം ആവര്‍ത്തിക്കാനാണ് മഞ്ജുവിനെ സിപിഎം രംഗത്തിറക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമായ മഞ്ജുവാര്യര്‍ സര്‍ക്കാരിന്റെ പല പദ്ധതികളുമായും സഹകരിക്കുന്നുണ്ട്. കൂടാതെ നടിക്കുള്ള മികച്ച പ്രതിച്ഛായയും ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷ നേതാക്കളുടെ കണക്കുകൂട്ടല്‍. ഇതുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങള്‍...

ഖത്തറിനെ കാണാനില്ല; ഒമാനിന്റെ ഒരു ഭാഗം യുഎഇയില്‍ ചേര്‍ത്തു, ഗള്‍ഫില്‍ വിവാദം കത്തുന്നുഖത്തറിനെ കാണാനില്ല; ഒമാനിന്റെ ഒരു ഭാഗം യുഎഇയില്‍ ചേര്‍ത്തു, ഗള്‍ഫില്‍ വിവാദം കത്തുന്നു

ജനവിധിക്ക് കളമൊരുങ്ങുന്നു

ജനവിധിക്ക് കളമൊരുങ്ങുന്നു

കെകെ രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വീണ്ടും ജനവിധിക്ക് കളമൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ ആറ് മാസത്തെ സമയമുണ്ടെങ്കിലും പ്രാരംഭ ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മഞ്ജുവാര്യരുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. രണ്ട് മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.

 അഭിമാന പ്രശ്‌നം

അഭിമാന പ്രശ്‌നം

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിറ്റിങ് സീറ്റ് നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. ഭരണകക്ഷിയുടെ സ്ഥാനാര്‍ഥി തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് സര്‍ക്കാരിന്റെ വിലയിരുത്തലായി മാറും. ഈ സാഹചര്യത്തിലാണ് ജനസമ്മതിയുള്ള സ്ഥാനാര്‍ഥിയെ സിപിഎം തിരയുന്നത്.

നഷ്ടപ്പെട്ട സീറ്റ്

നഷ്ടപ്പെട്ട സീറ്റ്

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടക്കല്‍ ജീവന്‍മരണ പോരാട്ടമാണ്. സ്ഥാനാര്‍ഥിയായി ആരെ നിര്‍ത്തുമെന്ന ചര്‍ച്ചകള്‍ക്ക് ആദ്യം തുടക്കമായതും കോണ്‍ഗ്രസില്‍ തന്നെ. ബുധനാഴ്ച വിശദമായ ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

ചിട്ടയായ നീക്കങ്ങള്‍

ചിട്ടയായ നീക്കങ്ങള്‍

1991ന് ശേഷം കോണ്‍ഗ്രസിന് ചെങ്ങന്നൂര്‍ മണ്ഡലം നഷ്ടമായത് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. അതിന് കാരണമായതാകട്ടെ, പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും. അതുകൊണ്ടുതന്നെയാണ് ചിട്ടയായ നീക്കങ്ങള്‍ നടത്തി മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പിസി വിഷ്ണുനാഥ് തന്നെ മല്‍സരിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം. മറ്റു ചില പേരുകളും ചര്‍ച്ചയിലുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ എന്നിവര്‍ ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും.

മഞ്ജുവാര്യരുടെ പേര്

മഞ്ജുവാര്യരുടെ പേര്

പിസി വിഷ്ണുനാഥ് ആണെങ്കില്‍ ശക്തനായ എതിരാളിയെ നിര്‍ത്തണമെന്നാണ് സിപിഎമ്മിലെ പൊതുവികാരം. പൊതുസമ്മതിയുള്ള ഒരു സ്ഥാനാര്‍ഥിയെ സിപിഎം തിരയുന്നത് അതുകൊണ്ടാണ്. ഈ സാഹചര്യത്തിലാണ് മഞ്ജുവാര്യരുടെ പേര് ഉയര്‍ന്നുവന്നത്.

 ചര്‍ച്ച ചെയ്തു

ചര്‍ച്ച ചെയ്തു

മഞ്ജുവാര്യരുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മഞ്ജുവാര്യരുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയിട്ടുണ്ടത്രെ. പക്ഷേ, മഞ്ജുവിന്റെ തീരുമാനം എന്താണെന്ന് വ്യക്തമല്ല.

 ആശങ്ക ബാക്കി

ആശങ്ക ബാക്കി

കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥി രാമചന്ദ്രന്‍ നായര്‍ക്ക് 7983 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. സഹതാപ തരംഗം വോട്ടാകുമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ഐക്യനിര ശക്തിപ്പെടുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.

 പിടിവലി

പിടിവലി

കഴിഞ്ഞതവണ വിമതയായി മല്‍സരിച്ച ശോഭനാ ജോര്‍ജ് നേടിയത് 3966 വോട്ടുകളാണ്. ശോഭനാ ജോര്‍ജിനെ കോണ്‍ഗ്രസ് പാളയത്തലെത്തിക്കാന്‍ നീക്കം സജീവമാണ്. നേരത്തെ ശോഭനാജോര്‍ജ് നിയമസഭയില്‍ പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് ചെങ്ങന്നൂര്‍. ശോഭനാ ജോര്‍ജിനെ ചാക്കിലാക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്.

 ലേഡി സൂപ്പര്‍ സ്റ്റാര്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍

തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് ശക്തനായ സ്ഥാനാര്‍ഥിയെ സിപിഎം തിരയുന്നത്. സിനിമാ രംഗത്ത് മഞ്ജുവിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പരിവേഷം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് സിപിഎം വിലയിരുത്തുന്നു. മാത്രമല്ല, സാമൂഹിക വിഷയങ്ങളില്‍ പക്വതയോടെ ഇടപെടുന്ന നടി കൂടിയാണ് മഞ്ജുവാര്യര്‍.

 സിപിഎം സ്ഥാനാര്‍ഥിയായല്ല

സിപിഎം സ്ഥാനാര്‍ഥിയായല്ല

എന്നാല്‍ സിപിഎം സ്ഥാനാര്‍ഥിയായല്ല മഞ്ജുവിനെ മല്‍സരിപ്പിക്കുക എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാകും മല്‍സരിപ്പിക്കുക. എന്നാല്‍ സിപിഎമ്മോ മഞ്ജുവാര്യരോ വിഷയത്തില്‍ പ്രത്യക്ഷ പ്രതികരണം നടത്തിയിട്ടില്ല. സിപിഎം നേതാക്കളെ പിണക്കാതെ തന്നെ പിന്‍മാറാനുള്ള നീക്കവും മഞ്ജുവാര്യര്‍ നടത്തുന്നുവെന്നും വിവരമുണ്ട്.

 ചിത്രം ഇങ്ങനെ

ചിത്രം ഇങ്ങനെ

സിനിമയില്‍ തിളിങ്ങി നിന്ന വേളയിലാണ് മഞ്ജുവാര്യരുടെ വിവാഹം നടന്നത്. പിന്നീട് ഏറെ കാലം സിനിമയില്‍ നിന്ന് മാറിനിന്ന മഞ്ജു വിവാഹ മോചിതയായതോടെ വീണ്ടും സിനിമാ രംഗത്ത് സജീവമാകുകയായിരുന്നു. മാത്രമല്ല, സന്നദ്ധ സേവന രംഗത്തും മഞ്ജുവാര്യര്‍ സജീവമാണ്. സര്‍ക്കാരിന്റെ പല പദ്ധതികളുമായും മഞ്ജുവാര്യര്‍ സഹകരിക്കുന്നുണ്ട്.

English summary
Chengannur by election candidate talks starts, Manju Warrier likely contest for CPM, Reports says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X