കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ മാനേജ്‌മെന്റുകളും സംസ്ഥാന സര്‍ക്കാരും ഒത്തുകളിച്ചു!! ഇതിന്റെ ഫലമാണ് വിധി...

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോറ്റു കൊടുത്തിരിക്കുകയാണെന്ന് ചെന്നിത്തല

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: എംബിബിഎസിന് വലിയ ഫീസ് ഈടാക്കാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചതാണ് ഈ വിധിക്കു കാരണമെന്ന് ചെന്നിത്തല ആരോപിച്ചു.

1

സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തോറ്റു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. കോടതിയുടെ പുതിയ വിധിയോടെ കേരളത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലായെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ താങ്ങാന്‍ കഴിയുന്ന ഫീസല്ല 11 ലക്ഷം. സ്വാശ്രയ മെഡിക്കല്‍ പഠനരംഗത്ത് നിന്നു അവര്‍ പൂര്‍ണമായി പുറത്തായിക്കഴിഞ്ഞു. വന്‍ പണച്ചാക്കുകള്‍ക്കു മാത്രമായി സ്വാശ്രയം പഠനം ചുരുങ്ങിയിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

2

ഇത്തരമൊരു അവസ്ഥയുണ്ടാക്കിയതില്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് മാപ്പുതരില്ല. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയില്‍ ആറേകാല്‍ ലക്ഷമാണ് മെഡിക്കല്‍ ഫീസ്. അപ്പോഴാണ് സര്‍ക്കാര്‍ ഇവിടെ വന്‍ കൊള്ളയ്ക്ക് വഴി വച്ചു കൊടുത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം സാധ്യമാവുകയാണെങ്കില്‍ അതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

English summary
Ramesh chennithala criticize govt in supreme court verdict in medical fees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X