മലബാറിലെ അക്രമത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മാണെന്ന് ചെന്നിത്തല

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര: മലബാറിലെ അക്രമത്തിന് നേതൃത്വം നൽകുന്നത് പിഎമ്മാണെന്നും,ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഓർക്കാട്ടേരി,ഒഞ്ചിയം മേഖലകളിൽ നടന്ന  അക്രമസംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് നടന്ന ബഹുജന മാർച്ച് ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.യുഡിഎഫ്,ആർഎംപിഐ,സിപിഐ(എം.എൽ)റെഡ്സ്റ്റാർ തുടങ്ങിയ പാർട്ടി പ്രവർത്തകർ മാർച്ചിൽ പങ്കാളികളായി.ഭരണത്തിന്റെ തണലിൽ അക്രമവും കടകൾ തകർത്ത് കൊള്ളയടിയും നടത്തുന്ന സി.പി.എമ്മിനെ നിയന്ത്രിക്കാൻ ആരുമില്ലേയെന്നും,പോലീസിന്റെ ശൗര്യവും,വീര്യവും എവിടെപ്പോയീയെന്നും ചെന്നിത്തല ചോദിച്ചു.

കാക്കോത്തിക്കാവും വാവാച്ചി ലക്ഷ്മിമാരും ഇനിയുണ്ടാവരുത്, ജാഗ്രതയൊരുക്കി കേരള ലൈഫ്‌

ആർ.എം.പി.ഐ യെ തുടച്ചു നീക്കാനാണ് സിപിഎം ശ്രമിക്കുന്നത്.52 വെട്ട് എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയ്ക്ക് ഹാലിളകും.ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടന്ന അക്രമം പോലീസ് നോക്കിനിൽക്കെയാണെന്നും,അധികാരത്തിന്റെ തണലിൽ അക്രമവുമായി മുന്നോട്ട് പോകാമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ ഇതിനൊക്കെ കേരള ജനത പകരം ചോദിക്കുമെന്നും,ഒഞ്ചിയത്ത് ആർ.എം.പി.ഐ യെ ഒറ്റപ്പെടുത്തി അക്രമിക്കാൻ വന്നാൽസംരക്ഷിക്കുമെന്നും ഏത് അക്രമം ഉണ്ടായാലും അതിലൊരു ഭാഗത്ത് സിപിഎം ആണെന്നും ഇദ്ദേഹം വ്യക്തമാക്കി.

malabar

ഇടതു ഭരണം അവസാനിപ്പിക്കാൻ 36 മാസമൊന്നും കാത്തുനിൽക്കേണ്ടി വരില്ലെന്നും.സിപിഎം സമ്മേളനങ്ങൾ പൂർത്തിയാകുന്നതോടെ ഇതിന് തീരുമാനം ഉണ്ടാകുമെന്നും ഉൽഘാടന ചടങ്ങിൽ സംസാരിച്ച പി.സി.ജോർജ്.എം.എൽ.എ പറഞ്ഞു.പിണറായിയുടെ മൂന്ന് ചങ്ക് കണ്ട് പോലീസുകാർ എടുത്തു ചാടുമ്പോൾ നാളെ ശമ്പളം ലഭിക്കാത്ത അവസ്ഥ വരുമെന്ന് ചിന്തിക്കണം. ഇപ്പോള്‍ ശുഹൈബിനെ 37 വെട്ടാണ് വെട്ടിയത്. ഈ ഭരണം തീരുമ്പോഴേക്കും പിണറായിക്കുവേണ്ടി വെട്ടാന്‍ ആളെ കിട്ടാതാകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുഭരണത്തില്‍ കോട്ടയം ജില്ലയിലെല്ലാം റൂറല്‍ എസ്പി മാര്‍ക്ക് ഏരിയസെക്രട്ടറിയുടെ പദവിയാണെങ്കില്‍ വടകരയില്‍ അത് ബ്രാഞ്ച് സെക്രട്ടറിയുടെ നിലയിലേക്ക് തരംതാണിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. . നെറികേടുകള്‍ ചെയ്യുന്ന ഇടതുഭരണത്തിനു പകരം യുഡിഎഫ് ഭരണത്തിലേറിയാല്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടത്താമെന്ന് വിചാരിക്കേണ്ടെന്നും തനിക്കു ജീവനുള്ള കാലത്തോളം അതിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി,കെ.സി.വേണുഗോപാൽ.എം.പി, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, ഡി .സി.സി പ്രസിഡണ്ട് ടി .സിദ്ദിഖ്, ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.എസ് .ഹരിഹരന്‍, കെ.കെ രമ, അഡ്വ. ഐ മൂസ,ടി.എൽ.സന്തോഷ്,അഖിൽകുമാർ,കെ.പി.പ്രകാശൻ,അഹമ്മദ് പുന്നക്കൽ എന്നിവര്‍ പ്രസംഗിച്ചു . .നേരത്തെ ഓര്‍ക്കാട്ടേരി കച്ചേരിമൈതാനിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മാര്‍ച്ച് പൊലിസ് സ്റ്റേഷന്‍ ഗേറ്റിനു സമീപം പൊലിസ് തടഞ്ഞു.

English summary
Chennithala told that cpm is behind the Malabar attack

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്