കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിനെ സ്ഥലം മാറ്റിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ് തോമസിനെ സ്ഥലം മാറ്റിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. ജേക്കബ് തോമസിനെ മാറ്റിയത് ഫ് ളാറ്റ് ലോബിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണെന്ന മാധ്യമ റിപ്പോര്‍ട്ടിനിടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയത്.

ജേക്കബ് തോമസിന്റെ പല നിലപാടുകളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ ഉള്ളവയാമെന്നും അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ എങ്ങിനെ സ്ഥാനത്ത് നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ജേക്കബ് തോമസിനെ മാറ്റിയതിന്റെ ഉത്തരവാദിത്വം തനിക്കാണ്. രമേശ് ചെന്നിത്തലയ്ക്കും മഞ്ഞളാംകുഴി അലിക്കും അതില്‍ പങ്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

oomenchandy

ഫ് ളാറ്റ് സമുച്ചയങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ സ്ഥലം മാറ്റിയതെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, സ്‌കൈലിഫ്റ്റ് വാങ്ങാത്തതിന്റെ പേരില്‍ കെട്ടിടങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് മന്ത്രിസഭാ തീരുമാനപ്രകാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരാള്‍ക്ക് ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സ് സഹായം നിഷേധിച്ചതിനെ തുടര്‍ന്ന് അയാള്‍ മരണമടയുന്ന സാഹചര്യമുണ്ടായി. ജേക്കബ് തോമസിന്റെ സര്‍ക്കുലറാണ് ഇതിന് കാരണമായത്. അതേസമയം, സര്‍ക്കാര്‍ എന്തുകൊണ്ട് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെന്ന ചോദ്യത്തേിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

English summary
chief minisiter oommen Chandy defends Jacob Thomas's transfer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X