Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ജ്ജിനെ പേടിയില്ല, ജോര്‍ജ്ജിന്റെ കത്ത് കണ്ട് ഞെട്ടി: മുഖ്യന്‍

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കിയ പിസി ജോര്‍ജ്ജിനെ ഒരു പേടിയും ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്നണിയുടെ പൊതുതത്വം അനുസരിച്ചാണ് കെഎം മാണിയുടെ ആവശ്യത്തില്‍ പിസി ജോര്‍ജ്ജിനെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കരുതെന്നായിരുന്നു യുഡിഎഫിന്റെ പൊതു വികാരം. എന്നാല്‍ മാണിയുടെ ആവശ്യത്തിന് വഴങ്ങിയത് കീഴടങ്ങലല്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം.

Oommen Chandy

കെഎം മാണിക്കും മകന്‍ ജോസ് മാണിക്കും എതിരെ പിസി ജോര്‍ജ്ജ് നല്‍കിയ കത്ത് കണ്ടപ്പോള്‍ തനിക്ക് ഞെട്ടലാണ് ഉണ്ടായത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കത്തില്‍ തന്നോട് മുമ്പ് പറഞ്ഞിരുന്നു എന്ന് പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ വിവാദങ്ങളൊന്നും തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തായ സരിത എസ് നായരുടെ കത്ത് സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നും പ്രതികരിച്ചില്ല. ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത മുഖ്യമന്ത്രിയെ കണ്ടു എന്നതായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ശ്രീധരന്‍ നായര്‍ നേരത്തെ നല്‍കിയ രഹസ്യ മൊഴിയിലും ഇക്കാര്യം തന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് മുഖ്യമന്ത്രി അന്ന് നിഷേധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+