ആര്‍എസ്എസ്-3, എസ്ഡിപിഐ-2,കോണ്‍ഗ്രസ്-1; രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണക്ക് നിരത്തി മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഗുണ്ട ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ ക്രമസമാധാന നില ചോദ്യം ചെയ്ത് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് കണക്കുകള്‍ നിരത്ത് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതി സ്ഥാനത്തുള്ളവരുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ 3 എണ്ണത്തില്‍ പ്രതികളായത് ആര് എസ് എസ്, ബിജെപി പ്രവര്‍ത്തകരാണ്. രണ്ടെണ്ണത്തില്‍ പ്രതികളായത് എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്നും പിണറായി പറഞ്ഞു. ഒരെണ്ണത്തില്‍ കോണ്‍ഗ്രസുകാരും പ്രതികളായെന്നും ഇത് കാണിക്കുന്നത് എന്താണ് എന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. കേരളത്തില്‍ ബോധപൂര്‍വം കലാപമുണ്ടാക്കാന്‍ വര്‍ഗീയ ശക്തികളും നിങ്ങളുമാണ് (കോണ്‍ഗ്രസ്) കാരണക്കാരായിട്ടുള്ളതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

'കൊലക്കത്തി എടുത്തവര്‍ കൊലക്കത്തി താഴെ വച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ തുറന്ന് കാണിച്ച് മുന്നോട്ട് പോകേണ്ട ഘട്ടത്തില്‍ അത് ചെയ്യാതെ അതിന് പകരം സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നിങ്ങളുടെ (കോണ്‍ഗ്രസ്) ശ്രമം ആരെ സംരക്ഷിക്കാനാണ്,' മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ ചോദിച്ചു. പ്രതിപക്ഷത്തിന് പങ്കാളിത്തമുള്ള കൊലപാതക പരമ്പരകളിലേക്ക് താന്‍ കടക്കുന്നില്ലെന്ന് പ്രതിപക്ഷത്തോട് പറഞ്ഞ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയത് ഇരട്ടകൊലപാതകമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

25/01/2021 മുതല്‍ 21/02/2022 വരെ നടന്ന 6 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 3 സി പി ഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ കൊലപാതകങ്ങളിലെല്ലാം എസ് ഡി പി ഐ, ആര് എസ് എസ്, ബി ജെ പി, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരാണ് പ്രതികളായിട്ടുള്ളത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് എന്താണെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. യു ഡി എഫും ബി ജെ പിയും എസ് ഡി പി ഐയും എല്ലാം ചേര്‍ന്ന് നാടിനെ കുരുതിക്കളമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും അദ്ദേഗഹം ആരോപിച്ചു. എന്നാല്‍ ഇത്തരം കൊലപാതകങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യുന്ന നിലപാടാണ് കേരള പൊലീസ് സ്വീകരിച്ചത് എന്നും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി അവകാശപ്പെട്ടു.

കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലാണ് വാട്ട്സാപ്പില്‍ സന്ദേശമയക്കാതെ ഒരു പോസ്റ്റര്‍ പോലും ഒട്ടിക്കാതെ ഫോണുകളില്‍ സംസാരിക്കാതെ ഒരു അപ്രതീക്ഷിത പ്രതിഷേധമെന്ന് പറഞ്ഞ് ബി ജെ പിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളിലും മറ്റും പ്രകടനവും അക്രമവും ഉണ്ടാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനെ കണ്ടെത്തിയത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ്. പൊലീസിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കേരളത്തെ കലാപഭൂമിയാക്കാനുള്ള ബി ജെ പിയുടെ പരിശ്രമത്തെ തടഞ്ഞതെന്ന് മറക്കരുതെന്നും പിണറായി പറഞ്ഞു.
Recommended Video


എന്തുകൊണ്ടാണ് ഇവരെ പറ്റിയും ഇത്തരം സംഭവങ്ങളെപ്പറ്റിയും നേരിയ ഒരു പരാമര്‍ശം പോലും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇല്ലാതെ പോകുന്നത് എന്നതില്‍ ആശ്ചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇന്നേ വരെ കേട്ട് കേള്‍വിയില്ലാത്ത വാട്ട്സാപ്പ് ഹര്‍ത്താലിനും നമ്മള് സാക്ഷ്യം വഹിച്ചു. കലാപമുണ്ടാക്കാനുള്ള ആ പരിശ്രമത്തെ പരാജയപ്പെടുത്തിയതും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതും കേരള പോലീസല്ലേയെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ (കോണ്‍ഗ്രസ്, യു ഡി എഫ്) ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. അത് നിയന്ത്രിക്കാന്‍ പൊലീസിന്റെ ശക്തമായ ഇടപെടല്‍ നടക്കുന്നുവെന്നതാണ് ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും പ്രതികളെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്യുന്ന പൊലീസിന്റെ മികവ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ എല്ലായിടങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങളുടെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് സംഘപരിവാര്‍ മുന്നോട്ടുപോകുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ വര്‍ഗീയ സംഘര്‍ഷമില്ലാത്ത സംസ്ഥാനമാക്കി നമ്മുടെ നാടിനെ കാത്തുരക്ഷിക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ പൊലീസ് വഹിച്ച പങ്ക് നാം വിസ്മരിക്കരുത്. പശുവിന്റെ പേരില്‍ ആളുകളെ കൊലപ്പെടുത്തുന്ന സ്ഥിതി സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും ഇത്തരം ഇടപെടലുകളാണ് ഇന്ത്യയിലെ എറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് എന്ന് പ്രതിപക്ഷം വിസ്മരിക്കരുത് എന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications