ഇന്നവര്‍ കന്നുകാലികളെ കൊല്ലേണ്ടെന്ന് പറയും!നാളെ മത്സ്യങ്ങളും!മോദി നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട !

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജ്യത്ത് അറവുശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം രാജ്യത്തെ മതനിരപേക്ഷ ഘടന തകര്‍ക്കുന്നതാണെന്ന് പിണറായി വ്യക്തമാക്കുന്നു. പ്രസ്താവനയിലാണ് പിണറായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പിണറായി പറയുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളിയാഴ്ചയാണ് വിവാദ പ്രഖ്യാപനം വന്നത്. അറവ് ശാലകള്‍ക്ക് കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമെ കന്നുകാലികളെ വില്‍ക്കാന്‍ പാടുള്ളൂവെന്നുമാണ് പ്രഖ്യാപനം.

മതനിരപേക്ഷത തകര്‍ക്കാന്‍

മതനിരപേക്ഷത തകര്‍ക്കാന്‍

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചു കൊണ്ടും വില്‍പ്പന നിയന്ത്രിച്ച് കൊണ്ടും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്തെ മത നിരപേക്ഷ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പിണറായി പറയുന്നത്.

 ബഹുസ്വരതയ്ക്ക് വിരുദ്ധം

ബഹുസ്വരതയ്ക്ക് വിരുദ്ധം

വിവിധ മതങ്ങളും വിവിധ സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യയെന്നും ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തസത്തയെന്നും പിണറായി പറയുന്നു. എന്നാല്‍ അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പിണറായി.

 ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനു മേല്‍

ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനു മേല്‍

ഒരു പ്രത്യേക മതക്കാര്‍ മാത്രമല്ല എല്ലാ മത വിഭാഗത്തില്‍ നിന്നുള്ളവരും മാംസഭക്ഷണം കഴിക്കുന്നുണ്ടെന്നും അത് നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനു മേലാണ് സര്‍ക്കാര്‍ കൈകടത്തിയിരിക്കുന്നതെന്നും പിണറായി പറയുന്നു. ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടതെന്നും ഇപ്പോള്‍ കാള, പോത്ത്, എരുമ എന്നീ മൃഗങ്ങള്‍ക്കും നിരോധനം ബാധകമാക്കിയിരിക്കുന്നുവെന്നും പിണറായി.

പാവങ്ങള്‍ക്കെതിരായ കടന്നാക്രമണം

പാവങ്ങള്‍ക്കെതിരായ കടന്നാക്രമണം

മോദി സര്‍ക്കാരിന്റെ നടപടി പാവങ്ങള്‍ക്കുമേലുള്ള കടന്നാക്രമണമാണെന്ന് പിണറായി പറയുന്നു. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പോഷകാഹാരമാണ് മാംസമെന്നാണ് പിണറായിയുടെ അഭിപ്രായം. ഇത്തരം അപരിഷ്‌കൃതമായ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണമെന്ന് പിണറായി.

 നാളെ മത്സ്യത്തിന്

നാളെ മത്സ്യത്തിന്

ഇന്നു കന്നുകാലികളെ കൊല്ലുന്നതിനാണ് നിരോധനമെങ്കില്‍ നാളെ അത് മത്സ്യങ്ങളെ കൊല്ലുന്നതിനാകുമെന്നും പിണറായി. കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാക്കുമെന്നും പിണറായി വ്യക്തമാക്കുന്നു.

ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍

ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍

നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ തുകല്‍ വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാതെയാകുമെന്നും പിണറായി പറയുന്നു. ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ പേര്‍ തുകല്‍ വ്യവസായത്തില്‍ പണിയെടുക്കുന്നുണ്ടെന്നും അവരില്‍ ഏറെപ്പേരും ദളിതരാണെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ നിരോധനം പാവപ്പെട്ട ജനവിഭാഗത്തെയാകും ബാധിക്കുകയെന്നും പിണറായി പറയുന്നു.

ഭരണത്തിന്റെ നിയന്ത്രണം

കന്നുകാലികളെ കൊണ്ടുപോകുന്നവര്‍ക്കെതിരെ സംഘപരിവാറുകാര്‍ അടുത്തകാലത്ത് വലിയതോതില്‍ അക്രമം അഴിച്ചുവിട്ടിരുന്നുവെന്നും എന്നാല്‍ അത്തരം അക്രമങ്ങള്‍ തടയുന്നതിന് പകരം കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതില്‍ നിന്നും ഭരണത്തിന്റെ നിയന്ത്രണം ആര്‍ക്കാണെന്ന് മനസിലാകുമെന്നും പിണറായി പറയുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ലക്ഷ്മിനായര്‍ക്കെതിരായ പരാതി പിന്‍വലിച്ചതെന്തിന്? വിദ്യാഭ്യാസ മന്ത്രി? പരാതിക്കാരന്‍ പറയുന്നത്!കൂടുതല്‍ വായിക്കാന്‍

നാലാളു കൂടി നിന്നാല്‍ വെടിവയ്ക്കും!! സ്ത്രീകളെ ബലാത്സംഗം ചെയ്യും!! വിവാദത്തില്‍ കുടുങ്ങി കോടിയേരി!!കൂടുതല്‍ വായിക്കാന്‍

അവസരം കുറഞ്ഞ ജോയ് മാത്യു വിഡ്ഡിത്തം പുലമ്പുന്നു, അവസരം കുറച്ചാല്‍ ആപത്ത് നിങ്ങള്‍ക്കാണെന്ന് നടന്‍...കൂടുതല്‍ വായിക്കാന്‍

English summary
chief minister pinarayi vijayan against ban on cattle slaughter
Please Wait while comments are loading...