കെ റെയില്‍ വിശദീകരണത്തിന് മുഖ്യമന്ത്രി നേരിട്ടെത്തുന്നു; എല്ലാ ജില്ലകളിലും പ്രത്യേക യോഗം
തിരുവനന്തപുരം: സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ പദ്ധിയുടെ വിശദീകരണത്തിനായി ഒടുവില്‍ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങുന്നു. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു ചിലയിടങ്ങളില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് പദ്ധതിയെകുറിച്ച് വിശദീകരിക്കുന്നതിനായി മുഖ്യമന്ത്രി തന്നെ രംഗത്ത് വരുന്നത്.
ഷാന്‍ വധം; ആര്‍എസ്എസ് പ്രചാരകന് അറസ്റ്റില്‍, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15
എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി 4ന് തിരുവനന്തപുരത്ത് ചേരും.

ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ താഴേത്തട്ടില്‍ വിശദീകരണ യോഗങ്ങള്‍ ചേരരുന്നുമുണ്ട്. പദ്ധതിയെക്കുറിച്ചുള്ള ലഘുലേഖയും വീടുകളിലെത്തിക്കുവാനുമാണ് സാര്‍ക്കാരും പാര്‍ട്ടിയും ലക്ഷ്യമിടുന്നത്. രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങളെ അതേരീതിയില്‍ നേരിടാനാണ് പാര്‍ട്ടി തീരുമാനവും. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു.
3 തവണ കടിച്ചു, പാമ്പ് വിഷമുള്ളതായിരുന്നു, ഫാം ഹൗസില്‍ സംഭവിച്ചത് വെളിപ്പെടുത്തി സല്മാന്

പദ്ധതിയുടെ പ്രത്യേകതകളും ഗുണങ്ങളും വിശദീകരിച്ചുള്ള ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള യുഡിഎഫ് ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അണിനിരക്കണമെന്നാണ് പാര്‍ട്ടി ജനങ്ങള്‍ക്കു നല്‍കുന്ന ലഘുലേഖയില്‍ പറയുന്നത്. മൂലധന ചെലവുകള്‍ക്കായി കടമെടുക്കാതെ രാജ്യത്തിനോ സംസ്ഥാനത്തിനോ മുന്നോട്ടു പോകാനാകില്ലെന്നും ദേശീയപാത വികസനത്തിലും ഗെയില്‍ പദ്ധതിയിലുമുണ്ടായ എതിര്‍പ്പുകളെ മറികടക്കാനായ കാര്യവും ലഘുലേഖയില്‍ പറയുന്നു.

കൂടാതെ കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് പാര്‍ട്ടി ലഘുലേഖയിലൂടെ ഉന്നയിക്കുന്ന ഒരു വാദം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുമെന്നും ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും ലഘുലേഖയില്‍ പറയുന്നു. അതേസമയം സില്‍വല്‍ ലൈന്‍ പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണെന്നും പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും ലഘുലേഖില്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും ലഘുലേഖയില്‍ വിമര്‍ശനവുമുണ്ട്. പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം ലഘുലേഖയിലൂടെ കുറ്റപ്പെടുത്തുന്നുമുണ്ട്.
തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ല; വാക്സിനേഷന് വേഗത്തിലാക്കണമെന്ന് ഇലക്ഷന് കമ്മീഷന്

അതേസമയം കോണ്‍ഗ്രസ് കെ റെയിലെനെതിരെ ശക്തമായി തന്നെ രംഗത്തുണ്ട്. ഒരു കാരണവശാലും കെ റെയില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിനൊപ്പം ബിജെപിയും ശക്തമായ പ്രതിഷേധം രേഖപ്പെടുന്നുണ്ട്. ഏറ്റവും ഒടുവില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു കമ്മിഷന്‍ പറ്റാനുള്ള 'കമ്മിഷന്‍ റെയില്‍' പദ്ധതിയാണ് കെ റെയില്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ലക്ഷക്കണക്കിനു കുടുംബങ്ങളെ പെരുവഴിയിലാക്കിയും മുഴുവന്‍ ജങ്ങളെയും കടക്കെണിയിലാക്കിയുമുള്ള പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും കെ സി വോണുഗോപാല്‍ പറഞ്ഞു.

സാധാരണക്കാരന്റെ നഞ്ചില്‍ ചവിട്ടിയും കൊള്ളയടിച്ചുമാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നും നരേന്ദ്ര മോദിയുടെ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയ സിപിഎം, പിണറായി വിജയനെതിരെയും പ്രമേയം പാസാക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.ജനവാസ മേഖലയിലൂടെ അല്ലാതിരുന്നിട്ടു പോലും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ത്തവര്‍, ജനങ്ങളെ കുടിയൊഴുപ്പിച്ച് പരിസ്ഥിതിക്കു നാശം വരുത്തുന്ന കെ റെയില്‍ പദ്ധതിക്കെതിരെ മിണ്ടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. ആന്റോ ആന്റണി നടത്തുന്ന ജന ജാഗരണ്‍ യാത്ര ഉദ്ഘാടനം ച്യെയുകയായിരുന്നു അദ്ദേഹം.
'പൊലീസ് ജനങ്ങളെ വഞ്ചിക്കുന്നു, എന്നോടുള്ള വിരോധം പാവം തൊഴിലാളികളോട് കാണിക്കരുത്': സാബു എം ജേക്കബ്