Get Updates
Get notified of breaking news, exclusive insights, and must-see stories!

കെൽ ഇഎംഎൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

കാസർകോട് ബദിരഡുക്കയിലെ കെൽ ഇഎംഎൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വ്യവസായ-നിയമ- കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. വിറ്റഴിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കുന്നതിനു പകരം സംസ്ഥാനമ്പർക്കാറിനെ ഏല്പിക്കണമെന്ന താണ്‌ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 pinaray-1648813721

നല്ല നിലയിൽ നടന്ന എച്ച് എംഎല്ലിനെ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ പരസ്യ ലേലത്തിൽ പങ്കെടുത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ഏതാനും നാളുകൾക്കകം അത് പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ആ ദിവസവും വന്നിരിക്കുകയാണ് എന്ന ആമുഖത്തോടെയാണ് കെ എൽ ഇ എം എൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.പൊതുമേഖലാ സ്ഥാപനങ്ങളേ സംരക്ഷിക്കുകയും കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോവുകയും ചെയുകയാണ് സംസ്ഥാനമ്പർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു

കേരളത്തിലെ ഇപ്പോഴത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കമ്പനിയുടെ ലാഭകരവും സുസ്ഥിരവുമായ പ്രവര്‍ത്തനലക്ഷ്യമിട്ട് തനതായ ഉല്പന്നങ്ങള്‍ക്ക് പുറമേ റെയില്‍വേയ്ക്ക് ആവശ്യമുളള വിവിധതരം ജനറേറ്ററുകള്‍, ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്ററുകള്‍, ട്രാക്ഷന്‍ മോട്ടോറുകള്‍ വൈദ്യുത വാഹങ്ങള്‍ക്കാവശ്യമുളള മോട്ടോറുകള്‍, വൈദ്യുത വകുപ്പിനാവ ശ്യമായ സ്മാര്‍ട്ട് മീറ്ററുകള്‍ തുടങ്ങിയ ആധുനിക ഇലക്ട്രിക് ഉല്പന്നങ്ങുടെ നിര്‍മ്മാണമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

കേന്ദ്രത്തിൻ്റെ പ്രതികൂല നിലപാട് കാരണം കമ്പനി തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തുകയും പ്രവര്‍ത്തന മൂലധനത്തിന്‍റെ അഭാവത്താല്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ കമ്പനി ലാഭകരമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം പ്രസ്തുത യൂണിറ്റിന്റെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാർ തീരുമാനിച്ചത്. തുടര്‍ന്ന് കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുകയും പൊതുമേഖലാസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന കേരള സര്‍ക്കാരിന്റെ നയത്തിന്‍റെ ഭാഗമായി ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡിന്റെ 51% ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് ഈ കമ്പനി പൂര്‍ണ്ണമായും സംസ്ഥാന പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. 2021 ജൂലൈ 28-ന് 51% ഓഹരിയും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ഈ യൂണിറ്റിനെ കെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് എന്ന് പുനര്‍ നാമകരണം ചെയ്തു.

കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച ബാധ്യതയും ചേർത്ത് 77 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ കേരള സർക്കാർ ഏറ്റെടുത്തത്. രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും ഈ ബാധ്യതകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+