കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസില്‍ നിന്നും മടങ്ങിയെത്തി; തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകും

Google Oneindia Malayalam News

തിരുവനന്തപുരം : അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ മടങ്ങിയെത്തി . പുലര്‍ച്ചെ മൂന്ന് മണിക്കുള്ള വിമാനത്തില്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. 18 ദിവസം നീണ്ടുനില്‍ക്കുന്ന കഴിഞ്ഞ മാസം 24 ന് ആണ് മുഖ്യമന്ത്രി യു എസിലേക്ക് പോയത് . മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവരാണ് അദ്ദേഹത്തോടൊപ്പം യു എസിലേക്ക് പോയത് .

അതിജീവിതയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത് ആ വിശ്വാസമാണ്: ഭാഗ്യലക്ഷ്മിഅതിജീവിതയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത് ആ വിശ്വാസമാണ്: ഭാഗ്യലക്ഷ്മി

ജനുവരിയില്‍ അദ്ദേഹം ചികിത്സയ്ക്കായി യു എസിലേക്ക് പോയിരുന്നു. അന്ന് തുടര്‍ ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് അടക്കമുള്ള തിരക്കുകള്‍ കാരണമാണ് യാത്ര വൈകിയത് . സംസ്ഥാനത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സജീവാകും. 12ന് നടക്കുന്ന ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുക്കും .

kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ സംസ്ഥാനത്തിന്റെ ചുമതല മറ്റാര്‍ക്കും നല്‍കിയിരുന്നില്ല . മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തിരുന്നു . കഴിഞ്ഞ ജനുവരി മാസത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മയോക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്നു. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു. ആ സമയത്തും മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറിയിരുന്നില്ല. ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നത് .

അതേ സമയം മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സയ്ക്കുള്ള പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കിയിറക്കിയിരുന്നു . ജനുവരിയില്‍ മയോക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ പരിഹരിച്ചിരുന്നു .

പുതുക്കിയ ഉത്തരവ് ഇറക്കിയാണ് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചിട്ടുള്ളത്. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത് . തുകയനുവദിച്ച് ഈ മാസം 13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പിശകുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കിയിരുന്നു . മാര്‍ച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു .

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Chief Minister Pinarayi Vijayan returns from US; Will be active in election campaigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X