പങ്കെടുത്തത് പിണറായിയുടെ സ്വകാര്യ വിരുന്നിലല്ല; പ്രതികരണവുമായി ലോകായുക്ത
തിരുനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ലോകായുക്ത. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്, പിണറായി വിജയന്‍ നടത്തിയ സ്വകാര്യ വിരുന്നല്ല എന്നാണ് ലോകായുക്തയുടെ വിശദീകരണം. ക്ഷണം ലഭിച്ചത് കൊണ്ടാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് എന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട കേസ് അന്തിമ വിധി പറയാന്‍ ലോകായുക്തയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നല്‍ ലോകായുക്ത പങ്കെടുത്തത് വിവാദമായത്. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യസംഭാഷണം നടത്തിവ എന്ന തരത്തിലും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ലോകായുക്ത നിഷേധിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുമായി സ്വകാര്യസംഭാഷണം നടത്തി എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. ലോകായുക്തയും ഉപലോകായുക്തയുമല്ലാതെ വേറെ ജഡ്ജിമാര്‍ ആരും ഇഫ്താര്‍ ചടങ്ങില്‍ പങ്കെടുത്തില്ല എന്നത് ദുരുദ്ദേശപരമായ ദുഷ്പ്രചാരണമാണ് എന്നും ലോകായുരക്ത കൂട്ടിച്ചേര്‍ത്തു. വിരുന്നില്‍ പങ്കെടുത്തത് വഴി പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല എന്നും ലോകായുക്ത വ്യക്തമാക്കി.
ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാര്‍ എന്ന ചിന്ത അധമവും സംസ്‌കാരരഹിതവുമാണ് എന്നും ലോകായുക്ത ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ നവ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായ ബന്ധപ്പെട്ട കേസിലെ ഹര്‍ജിക്കാരന്‍ ശശികുമാറിനെ പേപ്പട്ടിയോട് ഉപമിച്ചു എന്ന പ്രചരണത്തിലും ലോകായുക്ത മറുപടി നല്‍കി.
Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ
വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നത് കണ്ടാല്‍ അതിന്റെ വായില്‍ കോലിടാന്‍ നില്‍ക്കാതെ ഒഴിഞ്ഞുമാറിപ്പോകുന്നതാണ് വിവേകമെന്ന് പറഞ്ഞത് വിവേകപൂര്‍വ്വമായ പ്രതികരണത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. എന്നാല്‍ അതിനെ പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചു എന്നുപറഞ്ഞു ബഹളമുണ്ടാക്കുന്നത് നിയമ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് എന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ലോകായുക്ത പരാതിക്കാരനെ പേപ്പട്ടിയെന്നു വിളിച്ചിട്ടില്ല എന്നും പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ആണ് ആ തൊപ്പി അദ്ദേഹത്തിന്റെ തലയില്‍ അണിയിച്ചത് എന്നുമാണ് ലോകായുക്ത പറയുന്നത്. മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് നിയമാനുസൃതമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ജഡ്ജിമാര്‍ ഭിന്ന വിധി എഴുതിയിട്ടില്ല എന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും ലോകായുക്ത വ്യക്തമാക്കി. നിയമത്തില്‍ അത്തരമൊരു നടപടി ക്രമം ആവശ്യപ്പെടുന്നില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications