• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിഴിഞ്ഞം പദ്ധതി നടപ്പാക്കും, പ്രതിഷേധത്തിന്റെ ദിശ മനസ്സിലാക്കാവുന്നതാണ്': മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവിയെ കരുതി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുകയും ചെയ്യുംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗെയ്ല്‍ പാചക വാതക ലൈന്‍, ദേശീയ പാത വികസനം, ഇടമണ്‍ -കൊച്ചി പവര്‍ ഗ്രിഡ് എന്നതു പോലെ സമൂഹത്തിന്റെ പൂര്‍ണ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാകുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനര്‍ട്ടിന്റെ ഹരിത ഊര്‍ജ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവില്‍ നടന്ന അക്രമ സംഭവങ്ങളെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും അപലപിച്ചത് അക്രമസമരങ്ങള്‍ക്കു പൊതു സമൂഹത്തിന്റെ പിന്‍തുണ ഇല്ലയെന്നതു കൊണ്ടാണ്. ബഹുദൂരം മുന്നിലേക്ക് പോയ ഒരു പദ്ധതി ഇല്ലാതാക്കുന്നതിലൂടെ കേരളത്തിന്റെ വിശ്വാസ്യതയാകും ഇല്ലാതാകുക. ഇത് നിക്ഷേപ സാധ്യതയില്ലാതാക്കുകയും തൊഴിലവസരങ്ങള്‍ കുറക്കുകയും ചെയ്യും.

സമരസമിതി ആവശ്യപ്പെട്ട ഏഴ് ആവശ്യങ്ങളില്‍ ആറ് ആവശ്യങ്ങളും അംഗീകരിച്ച സര്‍ക്കാരാണിത്. അതിനു ശേഷം ഗൂഢാലോചന നടത്തിയും മുന്‍കൂട്ടി ആഹ്വാനം ചെയ്തതും പോലീസ് സ്റ്റേഷന്‍ ആക്രമണം നടത്തിയതും അബ്ദുറഹ്മാന്‍ എന്ന പേരുള്ളതുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിയെ രാജ്യദ്രോഹി എന്ന് വിളിക്കാനും കഴിയുന്നുവെങ്കില്‍ പ്രതിഷേധത്തിന്റെ ദിശ മനസ്സിലാക്കാവുന്നതാണ്. ഇച്ഛാശക്തിയോടെ സംസ്ഥാന ഗവണ്‍മെന്റ് വികസന പദ്ധതികളുമായി മുന്നോട്ട് പോവുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഭര്‍ത്താവിന് എയ്ഡ്‌സ് പോസിറ്റീവ്, അറിഞ്ഞത് വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷം; പിരിഞ്ഞതിന് ശേഷം... ഭര്‍ത്താവിന് എയ്ഡ്‌സ് പോസിറ്റീവ്, അറിഞ്ഞത് വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷം; പിരിഞ്ഞതിന് ശേഷം...

അതേസമയം, വിഴിഞ്ഞത്ത് പൊലീസിനെതിരെ നടന്ന ആക്രമണങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'അത് വീണ്ടും വാര്‍ത്തയാകും; മിണ്ടാതിരിക്കുക മാത്രമാണ് എന്റെ മുന്നിലെ മാര്‍ഗം'; തുറന്നുപറഞ്ഞ് നവ്യ'അത് വീണ്ടും വാര്‍ത്തയാകും; മിണ്ടാതിരിക്കുക മാത്രമാണ് എന്റെ മുന്നിലെ മാര്‍ഗം'; തുറന്നുപറഞ്ഞ് നവ്യ

നാടിന്റെ സൈ്വര്യവും സമാധാനവും ശാന്ത ജീവിതവും തകര്‍ക്കുകയെന്ന ഹീനലക്ഷ്യത്തോടെയും വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയും ചില പ്രക്ഷോഭങ്ങള്‍ അക്രമ സമരത്തിലേക്കു മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആക്രമണത്തിലൂടെ അക്രമികള്‍ പ്രതീക്ഷിക്കുന്നതെന്താണെന്നു തിരിച്ചറിയാന്‍ വിവേകമുള്ള പൊലീസ് സേനയ്ക്കു കഴിഞ്ഞതുകൊണ്ടാണ് നാട് ഇന്നത്തെ അന്തരീക്ഷത്തില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ത്തമാനകാലത്ത് വിവിധ രീതിയിലുള്ള പരീക്ഷണഘട്ടങ്ങള്‍ പൊലീസിനു നേരിടേണ്ടിവരുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്രമ സമരങ്ങളുടെ ഭാഗമായി പൊലീസിനു നേര്‍ക്ക് വ്യാപകമായ ആക്രമണമുണ്ടാകുന്നു. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുമെന്നു പരസ്യമായി ഭീഷണിമുഴക്കുന്നു. ഇതിന് ആഹ്വാനം ചെയ്തവരടക്കം അക്രമം സംഘടിപ്പിക്കാന്‍ തയാറാകുന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെടുകയും നിരവധി പൊലീസുകാര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്യുന്നു.

വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്നവര്‍ ആഗ്രഹിക്കുന്ന തരത്തിലേക്കു നാട് മാറാതിരുന്നത് പൊലീസ് സേനകാണിച്ച ധീരോദാത്തമായ സംയമനംമൂലമാണെന്നു സര്‍ക്കാര്‍ തിരിച്ചറിയുന്നു. വ്യക്തമായും കൊലപ്പെടുത്താന്‍ ഉദ്ദേശ്യത്തോടെയുള്ള ആക്രമണങ്ങളാണ് അരങ്ങേറുന്നത്. സമചിത്തത കൈവിടാതെയും തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായി നാട് മറ്റൊരുതരത്തിലേക്കു മാറിക്കൂടെന്ന ദൃഢനിശ്ചയത്തോടെയും ആത്മസംയമനം പാലിച്ച് അക്രമികളെ നേരിടാന്‍ തയാറായ പൊലീസ് സേനയെ ഹാര്‍ദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പരിശീലനത്തിലൂടെ ലഭിച്ച അറിവുകളാണു മികച്ച കൃത്യനിര്‍വഹണത്തിനും സമൂഹത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സേവിക്കുന്നതിനും പൊലീസ് സേനയെ പ്രാപ്തരാക്കുന്നത്. പൊലീസ് സേനയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഇപ്പോള്‍ ധാരാളമായി കടന്നുവരുന്നുണ്ട്. പ്രൊഫഷണല്‍ ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമൊക്കെ ഇതിലുണ്ട്.

സേനയുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് ഇത് ഇടയാക്കുന്നുണ്ട്. മികച്ച പ്രവര്‍ത്തനത്തിലൂടെ പുതിയൊരു മുഖം പൊലീസിന് ആര്‍ജിക്കാന്‍ കഴിഞ്ഞ ഘട്ടമാണിത്. ക്രമസമാധാന രംഗത്തു മാത്രമല്ല, ദുരന്തമുഖത്ത് ജനങ്ങളുടെ സഹായിയായും സംരക്ഷകരായും പ്രവര്‍ത്തിക്കാന്‍ പൊലീസിനു കഴിയുന്നു. കുറ്റവാളികള്‍ എത്ര ഉന്നതരായാലും മുഖംനോക്കാതെയുള്ള നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. മികവാര്‍ന്ന രീതിയിലുള്ള കുറ്റാന്വേഷണവും കുറ്റവാളികളെ പിടികൂടലും നടക്കുന്നുണ്ട്. സത്യസന്ധമായി നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന ഏതു പൊലീസ് ഉദ്യോഗസ്ഥനും പൂര്‍ണമായ സംരക്ഷണവും പിന്തുണയും സര്‍ക്കാരില്‍നിന്നുണ്ടാകുമെന്നതു കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Chief Minister Pinarayi Vijayan Says the Vizhinjam project will be implemented
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X