• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ പോലും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാര്‍ഡ തല കമ്മിറ്റികള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില് വ്യക്തമാക്കി.

അത്യാവശ്യ യാത്രകള്‍ക്ക് കേരള പൊലീസിന്റെ ഇ-പാസ്; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ, അറിയേണ്ട കാര്യങ്ങള്‍അത്യാവശ്യ യാത്രകള്‍ക്ക് കേരള പൊലീസിന്റെ ഇ-പാസ്; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ, അറിയേണ്ട കാര്യങ്ങള്‍

നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുത്. ലോക് ഡൗണ്‍ ആയതുകൊണ്ട് മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഉണ്ട്. അവര്‍ക്ക് അത് എത്തിച്ചു കൊടുക്കണം. പട്ടിണി വരാവുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം. യാചകരും തെരുവുകളില്‍ കഴിയുന്ന വരുമുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടല്‍ ഉള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കും. ഇല്ലാത്ത സ്ഥലങ്ങളില്‍ സമൂഹ അടുക്കള ആരംഭിക്കണം. ആദിവാസി മേഖലയില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും ഞാനായിരുന്നു, മരണവിവരം പറഞ്ഞ് കല്ലുപോലെയായി; നിഖില വിമൽഅച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും ഞാനായിരുന്നു, മരണവിവരം പറഞ്ഞ് കല്ലുപോലെയായി; നിഖില വിമൽ

അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കരുത്. പോസിറ്റീവ് അയവരെ മറ്റുള്ളവരുടെ സുരക്ഷ കരുതി മാറ്റി പാര്‍പ്പിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തൊഴിലാളികളെ സൈറ്റില്‍ തന്നെ താമസിപ്പിക്കണം.

ബിഗ് ബോസ് സീസണ്‍ 3 നിര്‍ത്തുന്നുവോ? തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; പ്രേക്ഷകര്‍ ആശങ്കയില്‍ബിഗ് ബോസ് സീസണ്‍ 3 നിര്‍ത്തുന്നുവോ? തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു; പ്രേക്ഷകര്‍ ആശങ്കയില്‍

അല്ലെങ്കില്‍ വാഹനത്തില്‍ താമസ സ്ഥലത്തെത്തിക്കണം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് തിരിച്ചെത്തിക്കണം. ഇവരെ തൊഴിലിനു ഉപയോഗിക്കുന്നവരാണ് ഇത് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് മേല്‍ നോട്ടം വഹിക്കും. ഭക്ഷണകാര്യം തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻഅച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻ

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ അടിയന്തരമായി എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈ എടുത്താല്‍ എല്ലാം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും. അതിനുള്ള ശക്തി അവര്‍ക്കുണ്ട്. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നുഅമിതാവേശം! കേന്ദ്ര ഏജന്‍സികളെ ഇറക്കിക്കളിച്ചതില്‍ ബിജെപിയ്ക്ക് മനസ്താപം? ഹെലികോപ്റ്ററും പണി തന്നു

സൂപ്പർ നായിക തമന്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

പി ജയരാജൻ
Know all about
പി ജയരാജൻ

English summary
Chief Minister says food and medicine should be provided to everyone in Kerala during the lock down period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X