പൊതു വിദ്യാഭ്യാസ രംഗത്ത് ക്ഷീണം വന്നു; ക്ലാസ് റൂം ഹൈടെക്കാക്കാൻ കാരണം? പിണറായി പറയുന്നു!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാവപ്പെട്ടവരുടെ കുട്ടികൾക്കും അതിസമ്പന്നരുടെ മക്കൾക്ക് ലഭിക്കുന്ന പഠന സൗകര്യം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍പ്പോലെ പ്രധാനമാണ് എയിഡഡ് വിദ്യാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ

അൺ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചാലേ യോഗ്യതയുള്ളൂവെന്നാണ് ചിലരുടെ ധാരണ. അതുകൊണ്ട് തന്നെ പൊതു വിദ്യാഭ്യാസ രംഗത്ത് ചെറിയ ക്ഷീണം ഉണ്ടായിട്ടുണ്ട്. സർക്കാർസ്കൂളുകളിലെ ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നത് അതുകൊണ്ടാണെന്നും. എല്ലാ കുട്ടികളെയും സർക്കാർ ഒരുപോലെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Pinarayi Vijayan

പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നതിക്ക് ജനങ്ങളുടെ ഇടപെടലും ആവശ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് ഊരുട്ടമ്പലം യുപി സ്കൂളിൽ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയത് സംസാരിക്കുകയായരുന്നു അദ്ദേഹം. എട്ടുമുതല്‍ പന്ത്രണ്ട് വരെയുളള ക്ലാസുകള്‍ ഈ വര്‍ഷം ഹൈടെക് ആക്കും. ഇതിനായി കിഫ്ബിയില്‍ നിന്ന് 493 കോടി അനുവദിച്ചിട്ടുണ്ടെന്നും യു.പി, എല്‍.പി ക്ലാസുകളും ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

പുത്തനുടുപ്പും ബാഗും അനാഥമായി; ഒന്നാം ക്ലാസിലെത്തേണ്ട ബാലനും കൂട്ടുകാരനും കുളത്തിൽ മുങ്ങിമരിച്ചു...

ആദ്യ ദിനം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ സ്വീകരിച്ചത്‌ വിദ്യാഭ്യാസ മന്ത്രിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കഥാപുസ്തകവും പാഠപുസ്തകങ്ങളും അദ്ദേഹം നല്‍കി. കൂടാതെ ക്ലാസെടുക്കുകയും ചെയ്തു അദ്ദേഹം. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ സ്കൂളുകളുടെ വികസനത്തിനും സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സർക്കാർ സ്കൂളുകളുടെ മുഖം മാറുന്നു!!! കൈത്തറി യൂണിഫോമിൽ കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക് !

കീഴ് ജാതിക്കാരിയായതിനാല്‍ ജന്മിമാര്‍ അക്ഷരഭ്യാസം നിഷേധിച്ച പഞ്ചമിയുടെ അഞ്ചാം തലമുറയില്‍പ്പെട്ട ആതിര എന്ന വിദ്യാര്‍ത്ഥിക്കാണ് ഊരൂട്ടമ്പലം ഗവണ്‍മെന്റ് സ്‌കൂളില്‍ ഈ വര്‍ഷം ആദ്യം പ്രവേശനം അനുവദിച്ചതെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പ്രവേശനോത്സവത്തിന്. വിപുലമായ പരിപാടികളോടെയാണ് ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍തല പ്രവേശനം ആരംഭിച്ചത്.

English summary
Chief Minister's statement about education sector
Please Wait while comments are loading...