അട്ടപ്പാടിയില്‍ 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു... കാരണം ദുരൂഹം

  • Posted By: Deepa
Subscribe to Oneindia Malayalam

പാലക്കാട് : ചെറിയ ഇടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. ഷോളയൂര്‍ കടമ്പാര ഊരിലെ വീരമ്മന്‍-ശെല്‍വ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

Attappadi death

രാവിലെ ഉണര്‍ന്നപ്പോള്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച് കിടക്കുന്നതായാണ് കണ്ടതെന്നാണ് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. പോഷകാഹാര കുറവ് അല്ല മരണ കാരണം എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി ആവാം മരണം സംഭവിച്ചത് എന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം. ട്രൈബല്‍ ഡവലപ്‌മെന്‌റ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നേരിട്ട് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

English summary
5 Months old child died in Attappadi, Says not Because of Malnutrition.
Please Wait while comments are loading...