കൊട്ടിയൂര്‍ പീഡനം: അനാഥ മന്ദിരത്തിന് താഴ് വീഴും; അംഗീകാരം റദ്ദാക്കാന്‍ കലക്ടര്‍ക്ക് ശുപാര്‍ശ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തത്.
കണ്ണൂര്‍: കൊട്ടിയൂര്‍ പള്ളിമേടയില്‍ 16 വയസ്സുകാരിയെ വൈദീകന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അനാഥാലയത്തിന്റെ അംഗീകാരം റദ്ദാക്കാന്‍ ശിശുക്ഷേമ ഓഫീസറുടെ ശുപാര്‍ശ. വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അനാഥാലയ്തിനാണ് പൂട്ട് വീഴാന്‍ പോകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തത്.
ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ നടപടികക്രമങ്ങള്‍ പാലിക്കാതെ ഏറ്റെടുത്ത അനാഥാലയത്തിന്റെ അംഗീകാരം റദ്ദാക്കാനാണ് കളക്ടര്‍ക്ക് സമര്‍പ്പിച്ച ഫയലില്‍ ശിശുക്ഷേമ ഓഫീസര്‍ ശുപാര്‍ശ ചെയ്തത്. പെണ്‍കുട്ടിയുടെ പ്രായമടക്കം രജിസ്റ്ററില്‍ തിരുത്തിയാണ് വൈദികന് അനാഥാലയവും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ഒത്താശ ചെയ്ത് കൊടുത്തത്.

കലക്ടര്‍
നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ അനാഥാലയത്തിന് വീഴ്ച പറ്റിയെന്നും അംഗീകാരം റദ്ദാക്കണമെന്നും ശിശുക്ഷേമ ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ ഫയലില്‍ പറയുന്നു.

കുട്ടിയെ ഹാജരാക്കാന്‍ വൈകി
കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിന് പകരം 18 എന്ന് തിരുത്തി എഴുതുകയായിരുന്നു. ഫെബ്രുവരി ഏഴാം തിയതി എത്തിച്ച കുഞ്ഞിനെ ഇരുപതിനാണ് ഹാജരാക്കുന്നതെന്നും കലക്ടര്‍ക്ക് നല്‍കിയ ഫയലില്‍ പറയുന്നു.

കന്യാസ്ത്രീ
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായ കന്യാസ്ത്രീ ജോലിചെയ്യുന്ന ആശുപത്രിയില്‍ വച്ചാണ് കുട്ടിയെ കൈമാറുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. അഞ്ചു കന്യാസ്ത്രീകള്‍ അടക്കം കേസില്‍ എട്ടു പ്രതികളാണുളളത്.

ജീവനക്കാര്‍
പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിലെയും വൈത്തിരിയിലെ അനാഥമന്ദിരത്തിലെയും ജീവനക്കാരാണ് പ്രതികള്‍. ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഓര്‍ഫനേജിലെ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗം തങ്കമ്മ, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍.












Click it and Unblock the Notifications