പുത്തനുടുപ്പും ബാഗും അനാഥമായി; ഒന്നാം ക്ലാസിലെത്തേണ്ട ബാലനും കൂട്ടുകാരനും കുളത്തിൽ മുങ്ങിമരിച്ചു...

  • By: Afeef
Subscribe to Oneindia Malayalam

മാവേലിക്കര: ജൂൺ ഒന്നിന് ഒന്നാം ക്ലാസിൽ പോകേണ്ടിയിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും കുളത്തിൽ മുങ്ങിമരിച്ചു. ചെട്ടിക്കുളങ്ങര കണ്ണമംഗലം തെക്ക് മലയിൽ കൊച്ചുവീട്ടിൽ ശ്രീ അയ്യപ്പൻ ബസുടമയായ രാജേഷിന്റെയും ലക്ഷ്മിയുടെയും മകൻ കാശിനാഥ്(ഏഴ്), കണ്ണമംഗലം തെക്ക് കോട്ടൂർ വടക്കതിൽ ആയില്യം സ്റ്റുഡിയോ ദയാലിന്റെയും രേവതിയുടെയും മകൻ ദ്രാവിഡ്(10) എന്നിവരാണ് മരിച്ചത്.

Read Also: ക്രൈസ്തവരെ കൂടെക്കൂട്ടാൻ ബിജെപി! അമിത് ഷാ കേരളത്തെ ഞെട്ടിക്കും! ബീഫ് ഫെസ്റ്റെല്ലാം ചൂളിപ്പോകും...

Read Also: ഒരു മാസം പ്രായമുള്ള കുട്ടിയോടും...! കണ്ണിൽച്ചോരയില്ലാത്തവർ.... ട്രെയിനിൽ സംഭവിച്ചത്!!!

മെയ് 31 ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം ഇരുവരും ഒരുമിച്ചാണ് കളിക്കാനിറങ്ങിയത്. വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും സമീപത്തെ പാടത്തേക്കാണ് പോയത്. പാടത്ത് കൃഷിക്കായി കുഴിച്ച കുളത്തിലാണ് രണ്ടുപേരും കളിക്കാനിറങ്ങിയത്.

mavelikkara

ചിത്രത്തിന് കടപ്പാട്: മംഗളം

കുട്ടികൾ പാടത്തെ കുളത്തിൽ കളിക്കുന്നത് സമീപത്തുള്ള വീട്ടമ്മ കണ്ടിരുന്നു. അൽപസമയത്തിന് ശേഷം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാത്തതിനെ തുടർന്ന് വീട്ടമ്മ ബഹളം വെച്ച് നാട്ടുകാരെ വിവമറിയിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തിൽ നിന്നും കണ്ടെടുത്തത്.

കരയ്ക്കെടുക്കുമ്പോൾ ജീവനുണ്ടായിരുന്ന കുട്ടികളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദ്രാവിഡ്. മാവേലിക്കര ബിഷപ്പ് മൂർ സ്കൂളിലായിരുന്ന കാശിനാഥ് ഈ വർഷം കായംകുളം ഗായത്രി സെൻട്രൽ സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റമോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English summary
children drown in mavelikkara
Please Wait while comments are loading...