• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ തവണ ക്ഷമിച്ചു; വീണ്ടും ശ്രീജിത്ത് രവി നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന് കുടുബം, നടന്‍ ജയിലിലേക്ക്

Google Oneindia Malayalam News

തൃശൂര്‍: നടന്‍ ശ്രീജിത്ത് രവിക്കെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണം. അഞ്ച് വര്‍ഷം മുമ്പ് പാലക്കാട്ടെ ലക്കിടിയില്‍ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച കേസില്‍ പ്രതിയായിരുന്നു ശ്രീജിത്ത് രവി. ഇപ്പോള്‍ വീണ്ടും സമാനമായ കേസില്‍ ആരോപണം നേരിടുകയാണ് നടന്‍. തൃശൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.

തൃശൂരില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികളുടെ മുന്നില്‍ വച്ച് ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ പറഞ്ഞുവെങ്കിലും വീട്ടുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ തൊട്ടടുത്ത ദിവസവും സമാനമായ നീക്കമുണ്ടായപ്പോഴാണ് പോലീസില്‍ പരാതിപ്പെട്ടതെന്ന് കുട്ടികളുടെ അച്ഛന്‍ പറയുന്നു. വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...

ഹൈക്കോടതി നല്‍കിയത് 7 ദിവസം; 3 ദിവസത്തിനകം തന്നെ റിപ്പോര്‍ട്ട് കിട്ടും... ദിലീപിന് നിര്‍ണായകംഹൈക്കോടതി നല്‍കിയത് 7 ദിവസം; 3 ദിവസത്തിനകം തന്നെ റിപ്പോര്‍ട്ട് കിട്ടും... ദിലീപിന് നിര്‍ണായകം

1

2016 ആഗസ്റ്റില്‍ പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന കേസ് ശ്രീജിത്ത് രവിക്കെതിരെ ഉയര്‍ന്നിരുന്നു. ആ വര്‍ഷം സെപ്തംബറിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുകയാണെന്നാണ് വിവരം. കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് അന്ന് നടന്‍ പറഞ്ഞിരുന്നത്. എന്നാല്‍ തൃശൂരിലെ പുതിയ സംഭവം കൂടുതല്‍ ഗൗരവമുള്ളതാണ്.

2

മൂന്ന് ദിവസം മുമ്പ് ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിന്തുടര്‍ന്നെത്തിയത്രെ. വീടിന് മുന്നില്‍ വച്ചാണ് നഗ്നത പ്രദര്‍ശിപ്പിച്ചത്. തൊട്ടടുത്ത ദിവസം വീണ്ടുമെത്തി. പിന്തുടര്‍ന്ന് വന്ന് നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ കണ്ടതോടെ പ്രതി വേഗത്തില്‍ കാറുമായി സ്ഥലം വിടുകയായിരുന്നുവെന്ന് കുട്ടികളുടെ അച്ഛന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

3

തൃശൂര്‍ വെസ്റ്റ് പോലീസിലാണ് കുടുംബം പരാതി നല്‍കിയത്. പോലീസ് സമയം അടിസ്ഥാനമാക്കി സിസിടിവി പരിശോധിച്ചു. കറുത്ത കാറിലാണ് പ്രതി എത്തിയതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. സിസിടിവി പരിശോധനയില്‍ കറുത്ത കാര്‍ കണ്ടെത്തി. ശ്രീജിത്ത് രവിയുടേതാണ് കാര്‍ എന്ന് ബോധ്യമായതോടെയാണ് ഇന്ന് പുലര്‍ച്ച നടനെ കസ്റ്റഡിയിലെടുത്തത്. പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

4

പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പോക്‌സോ നിയമ പ്രകാരമാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. തൃശൂരിലെ പോക്‌സോ കോടതിയില്‍ പ്രതിയെ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായ കുറ്റമായതിനാല്‍ ജാമ്യം ലഭിക്കില്ല. നേരത്തെ സമാനമായ കേസില്‍ പ്രതിയായ കാര്യവും പോലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

തൃശൂര്‍ എസ്എന്‍ പാര്‍ക്കിന് സമീപം വച്ചാണ് 11, ഒമ്പതും പ്രായമുള്ള കുട്ടികള്‍ക്ക് മുമ്പില്‍ പ്രതി നഗ്നത പ്രദര്‍ശിപ്പിച്ചതത്രെ. തന്റേത് ഒരു രോഗമാണെന്ന് നടന്‍ പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നും ശ്രീജിത്ത് രവി പറഞ്ഞുവത്രെ. തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പോലീസ് നടത്തുമെന്നാണ് വിവരം.

6

പോക്‌സോ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പ്രയാസമാണ്. പ്രതി ഒന്നില്‍ കൂടുതല്‍ തവണ സമാനമായ കുറ്റം ചെയ്തുവെന്ന് ആരോപണമുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും. റിമാന്റ് ചെയ്ത് ജയിലിലേക്ക് അയക്കാനാണ് സാധ്യതയെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് പിന്നീട് കോടതിയില്‍ അപേക്ഷ നല്‍കും.

7

ശ്രീജിത്ത് രവിക്കെതിരെ ഉയര്‍ന്ന ആരോപണം താരസംഘടനയായ അമ്മ പരിശോധിച്ചുവരികയാണ്. പോലീസില്‍ നിന്നുള്ള വിവരങ്ങള്‍ സംഘടന തേടിയിട്ടുണ്ട്. അമ്മയില്‍ അംഗമാണ് ശ്രീജിത്ത് രവി. സംഘടനയില്‍ നിന്ന് പുറത്താക്കല്‍ നടപടിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഒരു പക്ഷേ മാറ്റി നിര്‍ത്തിയേക്കാം. കേസിന്റെ വിവരങ്ങള്‍ തേടാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
  ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala
  English summary
  Children Family Allegation Against Actor Sreejith Ravi As He Continuously Following Student
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X