കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ എത്തിച്ചത് മനുഷ്യക്കടത്ത്: ഉദ്യോഗസ്ഥര്‍

  • By Aswathi
Google Oneindia Malayalam News

പാലക്കാട്: ഝാര്‍കണ്ഡില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ കുട്ടികളെ എത്തിച്ച സംഭവം മനുഷ്യക്കടത്തു തന്നെയെന്ന് ഉദ്യോഗസ്ഥര്‍. ഝാര്‍ഖണ്ഡില്‍ നിന്നെത്തിയ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

കുട്ടികളെ കൊണ്ടുവരുന്ന കാര്യം സര്‍ക്കാറിനെയോ ബന്ധപ്പെട്ട ഏജന്‍സികളെയോ അറിയിച്ചിരുന്നില്ലെന്നും ഝാര്‍ഖണ്ഡില്‍ കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

human-trafficking

അന്യ സംസ്ഥാനത്തു നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തിന് തന്നെയാണെന്ന് നേരത്തെ ഡി ഐ ജി ശ്രീജിത്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യാതൊരു നിയമങ്ങളും പാലിക്കാതെ ചില ഏജന്‍സികളാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്തെത്തി. അനാഥാലയത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തി പണം സംബാധിക്കുന്നത് ശരിയല്ലെന്നും ഇത്തരം മനുഷ്യക്കടത്തിനെയാണ് ചെന്നിത്തല എതിര്‍ത്തതെന്നും ആര്യാടന്‍ പറഞ്ഞു.

English summary
Children from Jharkhand is pure case of trafficking, says officers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X