കത്വ പെൺകുട്ടിക്കായി കവിതകള്‍ ചൊല്ലി ബാലകവികളുടെ ആദരാഞ്ജലി

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: സമപ്രായക്കാരി കാശ്മീരില്‍ ലൈംഗിക പീഢനത്തിനിരയായി കൊല്ലപ്പെട്ട വേദന പരസ്പരം പങ്കുവെച്ച് മലയാളത്തിലെ ഭാവി പ്രതീക്ഷകളായ ബാലകവികള്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ഇരിങ്ങല്‍ സര്‍ഗ്ഗാലയയില്‍ നടക്കുന്ന സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ഗ്ഗവസന്തം 2018 കവിതാ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് ആസിഫക്ക് ക്യാമ്പംഗങ്ങള്‍ ആദരാജ്ഞലിയര്‍പ്പിച്ചത്.

 katwadeathchildrensprotest

കുട്ടികളോടൊപ്പം ക്യാമ്പില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനെത്തിയ കവികളും സംഘാടകരും ഈ ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ ഒത്തുകൂടി. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണുന്നവര്‍ കുഞ്ഞുങ്ങളെ വര്‍ഗ്ഗവിവേചനത്തിനിരയാക്കുന്നത് ക്രൂരമാണെന്ന് കവയത്രി ആര്യാഗോപി പറഞ്ഞു. സ്വന്തം കവിതകള്‍ കൊണ്ട് ഇതിനെതിരെ പ്രതിഷേധത്തിന്റെ കെടാവിളക്കുകള്‍ ഉയര്‍ത്തണമന്നും അവര്‍ ആവശ്യപ്പെട്ടു.

അവനി, ഗാഥ, അനുഗ്രഹ് എന്നിവര്‍ സംസാരിച്ചു. അഞ്ജിത, അശ്വതി എന്നിവര്‍ പ്രതേഷേധ കവിതകള്‍ ചൊല്ലി. കവിതാക്യാമ്പിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച വിനോദ് വൈശാഖി, ആര്യാഗോപി എന്നിവര്‍ ക്ലാസെടുത്തു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
children pledge for katwa girl in kozhikode. Tribute to girl child

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്